1 GBP = 103.16

അഭിഷേകാഗ്നി കൺവൻഷനായി പ്രസ്റ്റൺ ഒരുങ്ങി….

അഭിഷേകാഗ്നി കൺവൻഷനായി പ്രസ്റ്റൺ ഒരുങ്ങി….

ഫാ. ബിജു ജോസഫ്
പ്രസ്റ്റൺ: ദൈവത്താൽ തന്നെ ഭരമേൽപ്പിച്ച അജഗണത്തിന്റെ ആത്മീയ നിറവിനായ് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഒരുക്കിയ അഭിഷേകാഗ്നി കൺവൻഷനായുള്ള എല്ലാ ഒരുക്കങ്ങളും രൂപതയുടെ എട്ട് റീജിയണുകളിലും നടന്നു കൊണ്ടിരിക്കുന്നു.
ഒക്ടോബർ 23 രാവിലെ 10 മണി മുതൽ 6 മണി വരെ പ്രസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന അഭിഷേകാഗ്നി ബൈബിൾ കൺവൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആയതായി പ്രസ്റ്റൺ റീജിയൺ കൺവൻഷൻ കോഓർഡിനേറ്റർ ഫാ. മാത്യു പിണക്കാട് അറിയിച്ചു. രൂപതാ വികാരി ജനറാൾ വെരി. റവ. ഫാ. മാത്യു ചൂരപ്പൊയ്കയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കൺവൻഷൻ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ഇത് വരെയുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു.
5 വയസ് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കുള്ള ധ്യാനശുശ്രൂഷകൾ മരിയ ഗൊരേത്തി പള്ളിയിൽ (PR26SJ , Gamull lane) വച്ചാണ് നടത്തപ്പെടുന്നത്. അതിനാൽ കുട്ടികൾ മാതാപിതാക്കന്മാർ വി. മരിയ ഗൊരേത്തി പള്ളിയിൽ 10 മണിക്ക് മുൻപായി എത്തിക്കുകയും കുട്ടികൾക്കായുള്ള ഉച്ചഭക്ഷണം കരുതേണ്ടതുമാണ്.
മുതിർന്നവർക്കുള്ള ധ്യാനം സെന്റ്. അൽഫോൻസാ ഇമ്മാകുലേറ്റ് കത്തീഡ്രൽ പള്ളിയിൽ (PRT1TT , St. Ignatious Square) വച്ചാണ് നടത്തപ്പെടുക. കൃത്യം 10 മണിക്ക് സേവ്യർ ഖാൻ വട്ടായിലച്ചന്റെ വചന സന്ദേശത്തോടെയാണ് ധ്യാനം ആരംഭിക്കുക.
വാഹനവുമായി വരുന്നവർ കത്തീഡ്രൽ പള്ളിക്ക് സമീപമുള്ള പേ ആൻഡ് പാർക്ക് സൗകര്യങ്ങൾ ഉപയോഗിക്കേണ്ടതാണ്. ഉച്ചക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നതാണ്. 15 അംഗങ്ങളുടെ സെഹിയോൻ ടീമാണ് ധ്യാനത്തിന് നേതൃത്വം വഹിക്കുന്നത്.
ദൈവവചന സന്ദേശത്തിലും, വി. കുർബാന, ആരാധന, കുമ്പസാരം, കൗൺസലിംഗ് എന്നിവയിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിവിധ കമ്മിറ്റികളുടെ കോഓർഡിനേറ്റർ മാതല തോമസ്, തുണ്ടത്തിൽ (07956443106) മായി ബന്ധപ്പെടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more