1 GBP = 104.17

സേവ്യർഖാൻ അച്ചൻ നയിക്കുന്ന ലണ്ടൻ റീജണൽ കൺവെൻഷൻ 29ന്; ‘അല്ലിൻസ് പാർക്ക്’ തിരുവചന സാന്ദ്രമാവും

സേവ്യർഖാൻ അച്ചൻ നയിക്കുന്ന ലണ്ടൻ റീജണൽ കൺവെൻഷൻ 29ന്; ‘അല്ലിൻസ് പാർക്ക്’ തിരുവചന സാന്ദ്രമാവും

അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ സുവിശേഷവൽക്കരണ ലക്ഷ്യത്തോടെ യു കെ യിൽ എട്ടു റീജണുകളിലായി ക്രമീകരിച്ചിരിക്കുന്ന അഭിഷേകാഗ്‌നി കൺവെൻഷനു സമാപനമായി ലണ്ടനിലെ ‘അല്ലിൻസ് പാർക്കി’ൽ ഒരുക്കിയിരിക്കുന്ന ബൈബിൾ കൺവെൻഷനിലേക്കു തിരുവചനങ്ങൾക്കു കാതോർക്കുവാൻ ഒഴുകിയെത്തുക ആയിരങ്ങൾ. വെസ്റ്റ്മിൻസ്റ്റർ, സൗത്താർക്ക്, ബ്രെൻഡ്‌വുഡ് തുടങ്ങിയ ചാപ്ലിൻസികളുടെ കീഴിലുള്ള 22 കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നുമായി മുൻ കൂട്ടി ബുക്ക് ചെയ്ത ഡബിൾ ഡക്കർ ബസ്സുകൾ, കോച്ചുകൾഎന്നിവയിലായി വിശ്വാസി സമൂഹം തിരുവചന അഭിഷേകാഗ്നി കൺവെൻഷനിലേക്കു എത്തിച്ചേരും.കൂടാതെ സ്വന്തം വാഹനങ്ങളിലായി എത്തുന്നവരുടെ വലിയ ഗണങ്ങളാണ് കമ്മിറ്റിക്കു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തീർത്ഥാടന അന്തരീക്ഷത്തിൽ ഒന്നിച്ചുള്ള യാത്രയും അതോടൊപ്പം പ്രാർത്ഥനകളും,ജപമാലകളും സ്തുതിപ്പുകളുമായി കോച്ചുകളിൽ വരുമ്പോൾ അത് ദൈവീക അനുഗ്രഹങ്ങൾക്കും,കൂട്ടായ്മ്മകളുടെ ശാക്തീകരണത്തിനും ഇടം നൽകുന്നതോടൊപ്പം പാർക്കിങ്ങിന്റെയും, ട്രാഫിക്കിന്റെയും തിരക്കുകളും സമയ ലാഭവും, ഡ്രൈവിങ്ങിന്റെ ആയാസവും കുറക്കുമത്രേ.
ജപമാല ഭക്തിയുടെ മാസത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴിയായി പരിശുദ്ധാല്മ ശുശ്രുഷകളുടെ അനുഗ്രഹീത കാർമ്മികൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ യു കെ യിൽ ഉടനീളം സുവിശേഷ വിരുന്നൊരുക്കുമ്പോൾ അത് അത്ഭുത നവീകരണങ്ങളുടെയും, ദൈവ കൃപകളുടെയും അനുഗ്രഹങ്ങളായി മാറുവാൻ രൂപതയിലുടനീളം മദ്ധ്യസ്ഥ പ്രാർത്ഥനകളും, ഉപവാസങ്ങളുമായി വിശ്വാസി സമൂഹം ആല്മീയമായ ഊർജ്ജം പകർന്നുവരുന്നു.
പരിശുദ്ധാല്മ ശുശ്രുഷയിലൂടെ രൂപതയെ തിരുവചനത്തിന്റെ ആല്മീയധാരയിൽ വലയം ചെയ്യുവാനും,സഭാ സ്നേഹവും,സുദൃഢമായ കൂട്ടായ്മ്മകളും അതിലുപരി ക്രിസ്തുവിന്റെ അനുയായികളായി സഭയേ ശാക്തീകരിക്കുവാനും അതിലൂടെ ഈ പാശ്ചാത്യ മണ്ണിനെ വിശ്വാസവൽക്കരിക്കുന്ന അഭിഷിക്തരുടെ വലിയ കൂട്ടായ്‌മകൾ ഉടലെടുക്കുവാനും അഭിഷേകാഗ്നി കൺവെൻഷൻ പ്രയോജനകരമാകും.
അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കു ചേർന്ന് ദൈവീക അനുഭവവും,സ്നേഹവും,വരദാനങ്ങളും പ്രാപിക്കുവാൻ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര, ഫാ.മാത്യു കാട്ടിയാങ്കൽ,ഫാ.സാജു പിണക്കാട്ട് എന്നിവർ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ഒക്ടോബർ 29 നു ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ.
Allianz Park, Greenlands Lanes, Hendon, London NW4 1RL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more