1 GBP = 104.05

ആയിരങ്ങൾക്ക്  സാക്ഷ്യമേകാൻ ‘ഹാരോ ലെഷർ പാർക്ക്’ ഒരുങ്ങി; സേവ്യർഖാൻ അച്ചൻ നയിക്കുന്ന ലണ്ടൻ  കൺവെൻഷൻ 4 നു

ആയിരങ്ങൾക്ക്  സാക്ഷ്യമേകാൻ ‘ഹാരോ ലെഷർ പാർക്ക്’ ഒരുങ്ങി; സേവ്യർഖാൻ അച്ചൻ നയിക്കുന്ന ലണ്ടൻ  കൺവെൻഷൻ 4 നു

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ:ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ ‘സുവിശേഷവേല’യുടെ ഭാഗമായി രൂപതയെ ശാക്തീകരിക്കുന്നതിനും,പരിശുദ്ധാല്മ കൃപാവരങ്ങൾ കൊണ്ടു നിറക്കുവാനുമായി സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകൾ ലണ്ടൻ റീജണൽ കൺവെൻഷനോടെ നവംബർ 4 നു സമാപിക്കും.

പരിശുദ്ധാല്മ ശുശ്രുഷകളിൽ കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രുഷകരിൽ പ്രശസ്തനായ വചന ഗുരുവും, അത്ഭുത രോഗ ശാന്തികളും അനുഗ്രഹങ്ങളും പകർന്നു നൽകുവാൻ നിയോഗം ലഭിച്ച  അഭിഷിക്തൻ സേവ്യർഖാൻ വട്ടായിൽ അച്ചന്റെ തിരുവചന ശുശ്രുഷ ദൈവീക അടയാളങ്ങൾക്കും നിരവധിയായ ഉദ്ധിഷ്‌ട കാര്യസാദ്ധ്യങ്ങൾക്കും ലണ്ടൻ കൺവെൻഷണിൽ കാരണഭൂതമാവും.

ലണ്ടൻ റീജണിൽ ഉടനീളം നടത്തപ്പെടുന്ന മദ്ധ്യസ്ഥ പ്രാർത്ഥനകളും,ഉപവാസങ്ങളും,അഖണ്ഡ ജപമാലകളും, വിശുദ്ധ കുർബ്ബാനകളും,പ്രാർത്ഥന മഞ്ജരികളും ആയി ഈശ്വര ചൈതന്യത്തിൽ പൂരിതമായ ലണ്ടൻ കൺവെൻഷൻ ഹാരോ ലെഷർ പാർക്കിൽ വലിയ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുമ്പോൾ അതിനു നേർസാക്ഷികളാവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഇതൊരു സുവർണ്ണാവസരം ആവും.

നവംബർ 4 നു ഞായറാഴ്ച രാവിലെ 9:00 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്നി കൺവെൻഷനിൽ തിരുവചന ശുശ്രുഷകളും,വിശുദ്ധ കുർബ്ബാനയും,ആരാധനയും,അത്ഭുത സാക്ഷ്യങ്ങളും, ഗാന ശുശ്രുഷകളും ഉണ്ടാവും. വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.

കുട്ടികളുടെ ശുശ്രുഷകൾക്കു സെഹിയോൻ യു കെ മിനിസ്ട്രിയുടെ ഡയറക്ടർ സോജി ഓലിക്കൽ അച്ചനും ടീമും നേതൃത്വം നൽകും.

ഇതര ആഘോഷങ്ങൾക്ക് മാത്രം ആരവങ്ങൾ കേട്ട് തഴമ്പിച്ച ‘ഹാരോ ലെഷർ പാർക്ക്’ 4 നു ഞായറാഴ്ച ദൈവ സ്തുതികളുടെയും തിരുവചനകളുടെയും സ്വർഗ്ഗീനാദം കൊണ്ട് നിറയുമ്പോൾ അതിനു കാതോർക്കുവാൻ വരുന്ന ഏവരും അനുഗ്രഹങ്ങളുടെ പേമാരിക്ക് നേർസാക്ഷികളാവും എന്ന് തീർച്ച.

നിയന്ത്രിത  പാർക്കിങ് സൗകര്യങ്ങൾ ആണ് ധ്യാന വേദിക്കുള്ളത്. തൊട്ടടുത്തു തന്നെയായി മറ്റൊരു പേ പാർക്കിങ് സംവിധാനവും ഉണ്ട്.

ഏവരെയും സ്നേഹ പൂർവ്വം കൺവെൻഷനിലേക്കു ക്ഷണിക്കുന്നതായും ധ്യാനം അനുഗ്രഹദായകമാട്ടെയെന്നു ആശംശിക്കുന്നതായും സംഘാടക സമിതിക്കുവേണ്ടി മോൺസിഞ്ഞോർ ഫാ.തോമസ് പാറയടിയിൽ, കോർഡിനേറ്റർ ഫാ. ജോസ് അന്ത്യാംകുളം (07472801507), ചാപ്ലൈൻമാരായ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ഹാൻസ് പുതുക്കുളങ്ങര എന്നിവർ  അറിയിച്ചു.

ഷാജി വാട്‌ഫോർഡ്‌ : 07737702264;
തോമസ് ആന്റണി: 07903867625
ജോമോൻ ഹെയർഫീൽഡ്: 07804691069

Harrow Leisure Centre, Christchurch Avenue,
Harrow, HA3 5BD

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more