1 GBP = 103.95

അഭിമന്യുവിന്റെ കൊലപാതകം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ നീക്കം

അഭിമന്യുവിന്റെ കൊലപാതകം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ നീക്കം

കൊച്ചി: അഭിമന്യു കൊലപാതക കേസില്‍ പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തിന്റെ എല്ലാ വിമാനത്താവളങ്ങളിലും കൊച്ചി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേസില്‍ മുഖ്യപ്രതിയെടക്കം പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതികള്‍ ജില്ല വിട്ടു കഴിഞ്ഞു എന്നതാണ് പൊലീസിന്റെ നിഗമനം. മറ്റ് ജില്ലകളിലേക്കും പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

എട്ടു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും പൊലീസ് നീക്കങ്ങള്‍ നടത്തുന്നുണ്ട്. പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് അവിടെ നിന്നും വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായും പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗമാണ് പൊലീസിന് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മുഹമ്മദാണ് കേസിലെ മുഖ്യ പ്രതി. കോളെജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മാദാണ് മറ്റ് പ്രതികളെ കോളെജില്‍ എത്തിച്ചത്. പതിനഞ്ച് പ്രതികളാണ് കേസില്‍ ഉള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more