1 GBP = 104.06

അഭിമന്യു കൊലക്കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

അഭിമന്യു കൊലക്കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

കൊച്ചി: അഭിമന്യു കൊലക്കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. സംസ്ഥാനത്തിന് അകത്തും പുറത്തും പരിശോധനകൾ തുടരുന്നുണ്ടെങ്കിലും ഒളിവിൽ പോയ പ്രതികളിലേക്ക് എത്തുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

അഭിമന്യു കേസുമായി ബന്ധപ്പെട്ടു സംസ്ഥാന വ്യാപകമായി തന്നെ എസ്.ഡി.പി.ഐ കേന്ദ്രങ്ങളിൽ പരിശോധനകൾ നടക്കുകയാണ്. കസ്റ്റഡിയിൽ എടുക്കുന്ന എസ്.ഡി.പി.ഐ പ്രവർത്തകരിൽ നിന്നും ഒളിവിലുള്ളവരെക്കുറിച്ചു ഏതെങ്കിലും രീതിയിലുള്ള വിവരങ്ങൾ ലഭിക്കുമോയെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ ശ്രമം. എന്നാൽ പ്രധാന പ്രതികളിലേയ്ക്ക് എത്തുന്ന നിർണ്ണായക വിവരങ്ങൾ ഇത് വരെയും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണറിവ്. പ്രതികളുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസും പുറത്തു വിടാനും പൊലിസ് തെയ്യാറെടുക്കുകയാണ്.

അതേസമയം അഭിമന്യു കൊലക്കേസിൽ അറസ്റ്റിലായ നവാസ്‌, ജെഫ്രിൻ എന്നിവരെ റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലയാളി സംഘത്തെ രക്ഷപെടാൻ സഹായിച്ചവരുടെ കൂട്ടത്തിൽ പെടുന്നവരാണ് മട്ടാഞ്ചേരി സ്വദേശികളായ നവാസും ജെഫ്രിനും. എസ്.ഡി.പി.ഐയുടെ സജീവ പ്രവർത്തകരാണ് ഇവർ. ഹാദിയ വിഷയത്തിൽ ഹൈക്കോടതിയിലേയ്ക്ക് നടത്തിയ മാർച്ചിൽ മട്ടാഞ്ചേരി സ്വദേശി അനസിന്റെ അറസ്റ്റും പോലിസ് രേഖപ്പെടുത്തിട്ടുണ്ട്. അഭിമന്യു കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more