1 GBP = 103.87

അഭിമന്യു വധക്കേസ് :മുഖ്യആസൂത്രകന്‍ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ

അഭിമന്യു വധക്കേസ് :മുഖ്യആസൂത്രകന്‍ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ

കൊച്ചി : അഭിമന്യു വധക്കേസിന്റെ മുഖ്യ ആസൂത്രകന്‍ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ. ഇയാള്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മുഖ്യപ്രതിയായ മുഹമ്മദിന്റെ അറസ്റ്റോടെയാണ് കേസന്വേഷണത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുന്നത്. ഈ അറസ്‌റ്റോടെ അന്വേഷണത്തില്‍ മേധാവിത്തം ഉണ്ടാക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.

അഭിമന്യു കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ വന്ന സാഹചര്യത്തില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. പിന്നാലെയാണ് മുഹമ്മദ് പിടിയിലാകുന്നത്. ഇതോടെ വിമര്‍ശനങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും ബാക്കി പ്രതികള്‍ ഇപ്പോഴും പൊലീസിന്റെ പിടിയ്ക്ക് പുറത്താണ്. മുഹമ്മദിനെ വിശദമായി ചോദ്യം ചെയ്താല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. ആ സാഹചര്യത്തില്‍ മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പൊലീസ് ഉടന്‍ സമര്‍പ്പിക്കും.

പിടിയിലായെങ്കിലും മുഹമ്മദിനെ ഇതുവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിട്ടില്ല .ക്യാംപസിലേക്ക് പ്രവര്‍ത്തകരെ വിളിച്ചു കൂട്ടിയത് മുഹമ്മദ് ആയതിനാല്‍ ആരൊക്കെയാണ് ആളുകള്‍ എന്നതിനെക്കുറിച്ചും ഒളിയിടങ്ങളെക്കുറിച്ചും നന്നായി അറിയാന്‍ കഴിയുമെന്നാണ് പൊലിസ് പ്രതീക്ഷ.

അതേസമയം മുഹമ്മദിനെ പിടികൂടിയ സ്ഥലം സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പത്തിലും അന്വേഷണസംഘം വിശദീകരണം നല്‍കിയിട്ടുണ്ട്. ഇയാളെ പിടികൂടിയത് കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നായിരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത് എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആലപ്പുഴയില്‍ നിന്നെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോള്‍ തികച്ചും സാങ്കേതികം മാത്രമാണെന്നാണ് പൊലീസ് മറുപടി. കുറ്റപത്രത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. ഇതു കൂടാനും സാധ്യത ഉണ്ട്. ഇതിലാണ് കേസിലെ മുഖ്യ സൂത്രധാരന്‍ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ്ദ് റിഫ ആണെന്നും വ്യക്തമാക്കിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more