1 GBP = 103.38

അ​ഭി​മ​ന്യു​ വധം: പ്രതികളെ ഇന്ന്​ കോടതിയിൽ ഹാജരാക്കും

അ​ഭി​മ​ന്യു​ വധം: പ്രതികളെ ഇന്ന്​ കോടതിയിൽ ഹാജരാക്കും

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​​​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​​ൽ അ​റ​സ്​​റ്റി​ലാ​യ ​മൂ​ന്ന്​ പ്ര​തി​ക​ളെ ഇ​ന്ന്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചോ​ദ്യം ചെ​യ്യ​ലി​ന്​ പൊ​ലീ​സ്​ ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ കോ​ട്ട​യം ക​ങ്ങ​ഴ പ​ത്ത​നാ​ട്​ ചി​റ​ക്ക​ൽ വീ​ട്ടി​ൽ ബി​ലാ​ൽ സ​ജി (19), പ​ത്ത​നം​തി​ട്ട കോ​ട്ട​ങ്ക​ൽ ന​ര​ക​ത്തി​നം​കു​ഴി വീ​ട്ടി​ൽ ഫാ​റൂ​ഖ്​ അ​മാ​നി (19), പ​ള്ളു​രു​ത്തി പു​തി​യ​ണ്ടി​ൽ വീ​ട്ടി​ൽ റി​യാ​സ്​ ഹു​സൈ​ൻ (37)എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി (ര​ണ്ട്) മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ന്ന​ത്. ഇ​വ​രെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11.30 വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ്​ കോ​ട​തി ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്ന​ത്.

ഇൗ ​സ​മ​യ​പ​രി​ധി ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ​രെ ഹാ​ജ​രാ​ക്കു​ന്ന​ത്. കേ​സി​ൽ ഇ​തു​വ​രെ ഏ​ഴ്​ പ്ര​തി​ക​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​ധാ​ന പ്ര​തി​ക​ളെ​ല്ലാം ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. അ​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ കേ​സി​ലെ 18 ഉം 19 ​ഉം പ്ര​തി​ക​ളാ​യ മ​ട്ടാ​ഞ്ചേ​രി ജ്യൂ ​ടൗ​ൺ ക​ല്ല​റ​ക്ക​പ്പ​റ​മ്പി​ൽ ന​വാ​സ്​ (39), പ​ന​യ​പ്പി​ള്ളി തേ​വ​ലി​ക്ക​ൽ വീ​ട്ടി​ൽ ജി​ഫ്രി​ൻ (27) എ​ന്നി​വ​രെ കോ​ട​തി ഇൗ​മാ​സം 21വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.

ക​ഴി​ഞ്ഞ ര​ണ്ടി​ന്​ രാ​ത്രി 12.30 ഒാ​ടെ​യാ​ണ്​ ര​ണ്ടാം​വ​ർ​ഷ കെ​മി​സ്​​ട്രി ബി​രു​ദ വി​ദ്യാ​ർ​ഥി​യും എ​സ്.​എ​ഫ്.​െ​എ നേ​താ​വു​മാ​യ ഇ​ടു​ക്കി വ​ട്ട​വ​ട സ്വ​ദേ​ശി അ​ഭി​മ​ന്യു (20) കൊ​ല്ല​പ്പെ​ടു​ന്ന​ത്. ക്യാ​മ്പ​സ്​ ഫ്ര​ണ്ട്, എ​സ്.​ഡി.​പി.​െ​എ സം​ഘ​ട​ന​ക​ളി​ലെ 15 അം​ഗ സം​ഘ​മാ​ണ്​ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ്​ പൊ​ലീ​സി​​െൻറ ക​ണ്ടെ​ത്ത​ൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more