1 GBP = 104.19
breaking news

പ്രണബ് മുഖർജിയുടെ മകൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

പ്രണബ് മുഖർജിയുടെ മകൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നു

അഭിജിത് മുഖർജി ഇന്ന് വൈകീട്ട് കൊൽക്കത്തയിലെത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബംഗാളിൽ ബിജെപി തുടങ്ങിവച്ച വർഗീയ കാറ്റിന് അന്ത്യം കുറിക്കാൻ മമതാ ബാനർജിക്ക് സാധിച്ചുവെന്നും രാജ്യമെമ്പാടും ഇത് നടപ്പിലാകുമെന്നും അഭിജിത്ത് പറഞ്ഞു.കോൺഗ്രസ് പാർട്ടിയിൽ താൻ ഒരു ഗ്രൂപ്പിലും ഉൾപ്പെട്ടിരുന്നില്ലെന്നും, പ്രാഥമിക അംഗത്വമല്ലാതെ ഒരു സ്ഥാനവും വഹിച്ചിരുന്നില്ലെന്നും അഭിജിത് മുഖർജി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more