1 GBP = 95.05
breaking news

യുക്മ സാംസ്കാരിക വേദിയുടെ ‘Let’s Break It Together’ ൽ പ്രേക്ഷകരുടെ ഹൃദയ താളമായ് മാറി മാഞ്ചസ്റ്ററിലെ ആരൺ ജയൻ, അലൻ ജയൻ സഹോദരങ്ങൾ!

യുക്മ സാംസ്കാരിക വേദിയുടെ ‘Let’s Break It Together’ ൽ പ്രേക്ഷകരുടെ ഹൃദയ താളമായ് മാറി മാഞ്ചസ്റ്ററിലെ ആരൺ ജയൻ, അലൻ ജയൻ സഹോദരങ്ങൾ!

കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ ‘LET’S BREAK IT TOGETHER’ ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിൽ സംഗീതത്തിന്റെ നവവസന്തം തീർത്തത് മാഞ്ചസ്റ്ററിൽ നിന്നുള്ള കലാപ്രതിഭകൾ ആരൺ ജയൻ, അലൻ ജയൻ സഹോദരങ്ങളാണ്. ഒരു നല്ല ഗായകൻ കൂടിയായ ആരൺ വയലിനിൽ പാട്ടിന്റെ തേൻമഴ പെയ്യിച്ചപ്പോൾ കീബോർഡിൽ അലൻ തീർത്തത് സംഗീതത്തിന്റെ അസുലഭ നിമിഷങ്ങൾ.

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കൊണ്ട് രാഗമാല തീർത്ത ആരണും അലനും പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസകൾ ഏറ്റ് വാങ്ങി. “ലോകം മുഴുവൻ സുഖം പകരാനായ്” എന്ന ഗാനം ആരൺ പാടിയും അലൻ കീബോർഡിൽ വായിച്ചും ‘Let’s Break It Together’ ന്റെ പ്രേക്ഷകർക്ക് മുന്നിൽ ആരംഭിച്ച ഷോ അത്യന്തം മനോഹരമായിരുന്നു.

Let’s Break It Together ൽ ആരോൺ ജയൻ, അലൻ ജയൻ സഹോദരൻമാരുടെ പ്രകടനം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


“സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ” എന്ന അതിപ്രശസ്ത ഗാനം അലൻ കീബോർഡിൽ വായിച്ചത് ഏറെ ഹൃദയസ്പർശിയായിരുന്നു. തുടർന്ന് “we shall overcome” എന്ന ഗാനം ആരൺ വയലിനിൽ വായിച്ചപ്പോൾ ആഷിക്കി 2 ലെ “തും ഹി ഹോ” എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് അലൻ കീബോർഡിൽ വായിച്ചത്. തുടർന്ന് “അല്ലിയാമ്പൽ”, “ചിന്ന ചിന്ന ആശൈ”, “ജോയ് റ്റു ദ വേൾഡ്”, “കണ്ണാന കണ്ണേ” തുടങ്ങിയ അതി പ്രശസ്ത ഗാനങ്ങൾ ആരൺ അതി മനോഹരമായി വയലിനിൽ വായിച്ചപ്പോൾ ” മേരേ സപ്നോം കി റാണി”, “താരക പെണ്ണാളേ”, “കണി കാണും നേരം”, “ഹേ ദോസ്ത്”, അടിപൊളി ഹിന്ദി പാട്ടുകളുടെ മെഡ്ലേ തുടങ്ങി ഒരു പിടി നല്ല ഗാനങ്ങൾ കീബോർഡിൽ വായിച്ച് അലനും ആസ്വാദകരുടെ മനം കവർന്നു. ഇൻഡ്യയുടെ ദേശീയ ഗാനമായ ജനഗണമന അലൻ കീബോർഡിൽ വായിച്ച് അവസാനിപ്പിച്ച ഷോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ലൈവ് ഷോയുടെ ആദ്യവസാനം അനുമോദനങ്ങളും ആശംസകളുമർപ്പിച്ച് ആരണും അലനും ഉറച്ച പിന്തുണയാണ് പ്രേക്ഷകർ നൽകിയത്.

“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞ മാതാപിതാക്കൾ ജയൻ തട്ടാരുകുന്നേലും നിഷ പുല്ലർകാട്ടും, ഉപകരണ സംഗീതത്തിന് പ്രാധാന്യം നൽകി കുട്ടികൾക്കായ് ഇത് പോലൊരു ലൈവ് ഷോ ഒരുക്കിയതിന് പ്രത്യേകം നന്ദി പറഞ്ഞു. മാഞ്ചസ്റ്ററിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ ജയൻ – നിഷ ദമ്പതികൾ യു കെ മലയാളികൾക്കായി യുക്മ നടത്തുന്ന പരിശ്രമങ്ങൾക്ക് പ്രത്യേകം അഭിനന്ദനം അറിയിച്ചു.

സംഗീതലോകത്ത് കൂടുതൽ ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്ന ആരണും അലനും യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 13/08/2020 വ്യാഴം വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.

കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more