1 GBP = 103.12

വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ചമച്ച്;അമല പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ചമച്ച്;അമല പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി : പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമല പോളിന്റെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച്. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജരേഖകള്‍ ചമച്ചാണെന്നും താരത്തെ ചോദ്യം ചെയ്യണമെന്നും ക്രൈംബാഞ്ച് ആവശ്യപ്പെട്ടു.

അമലയും വീട്ടുടമയും നല്‍കിയ വിവരങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്നും ക്രൈംബാഞ്ച് പറഞ്ഞു. വീടിന്റെ താഴത്തെ നിലയിലാണ് അമല താമസിച്ചതെന്നാണ് വീട്ടുടമ പറയുന്നത്. എന്നാല്‍ മുകളിലത്തെ നിലയിലാണെന്നാണ് അമലയുടെ വാദം.

നോട്ടറി നല്‍കിയ വിവരവും അമലയ്‌ക്കെതിരെയാണ്. അമല നേരിട്ടല്ല എത്തിയത്. ഏജന്റാണ് എത്തിയത്. അമലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more