1 GBP = 103.70

എ ലെവൽ പരീക്ഷ ഫലങ്ങൾ ഇന്ന്; ആശങ്കയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും

എ ലെവൽ പരീക്ഷ ഫലങ്ങൾ ഇന്ന്; ആശങ്കയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും

ലണ്ടൻ: ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് എ-ലെവൽ വൊക്കേഷണൽ പരീക്ഷ ഫലങ്ങൾ ഇന്ന്. പരീക്ഷ നടക്കാതെ തന്നെ ഫലങ്ങൾ എത്തുന്നത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും തെല്ല് ആശങ്കയുണർത്തിയിട്ടുണ്ട്. മറ്റ് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, കോവിഡ് -19 പടർന്നത് മൂലം പരീക്ഷകൾ റദ്ദാക്കിയതിനുശേഷമാണ് ഈ ഫലങ്ങൾ എത്തുന്നത്.

പരീക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ എ-ലെവലിൽ എ *, എ ഗ്രേഡുകളിൽ 2% വർദ്ധനവ് പ്രഖ്യാപിച്ചു. ഇത് റെക്കോർഡ് ലെവലിനടുത്താണ്. എന്നാൽ ഫലങ്ങൾ എങ്ങനെ തീരുമാനിച്ചുവെന്ന് തർക്കം നിലനിൽക്കുന്നു. മോക്ക് പരീക്ഷ ഗ്രേഡുകളുടെ ഉപയോഗത്തിൽ പ്രധാന അധ്യാപകർ ആക്ഷേപമുന്നയിച്ചിട്ടുണ്ട്..ഫലവ്യവസ്ഥയിൽ വൈകിയ മാറ്റങ്ങൾ മൂലമുണ്ടായ ആശയക്കുഴപ്പത്തെക്കുറിച്ച് സ്കൂളുകളിൽ കടുത്ത നിരാശയുണ്ടെന്ന് എ എസ് സി എൽ ഹെഡ് ടീച്ചേഴ്സ് യൂണിയൻ നേതാവ് ജെഫ് ബാർട്ടൻ മുന്നറിയിപ്പ് നൽകി.

ഏതാണ്ട് 300,000 കൗമാരക്കാരാണ് എ-ലെവൽ വൊക്കേഷണൽ ഫലങ്ങൾ പ്രതീക്ഷിച്ചിരുന്നത്. ഇമെയിൽ വഴിയും സ്കൂളിൽ നിന്നും ഫലങ്ങൾ ലഭിക്കും, അന്ത്യനിമിഷത്തില്‍ ഗ്രേഡുകള്‍ നല്‍കുന്ന രീതി മാറ്റിയ ശേഷമാണ് ഇന്ന് സിക്‌സ്ത് ഫോര്‍മേഴ്‌സിന് ഫലങ്ങള്‍ ലഭ്യമാക്കുന്നത്. സ്‌കോട്ട്‌ലണ്ടില്‍ ഗ്രേഡുകള്‍ നല്‍കിയത് പ്രതിഷേധങ്ങള്‍ക്ക് കാരണമായ സാഹചര്യം മുന്നില്‍ കണ്ടാണ് ലഭിക്കുന്ന ഗ്രേഡുകളില്‍ തൃപ്തരല്ലെങ്കില്‍ മോക്ക് എക്‌സാം ഫലങ്ങള്‍ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നത്.

പുതിയ ടേം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ക്ക് കുറഞ്ഞാല്‍ പോലും യൂണിവേഴ്‌സിറ്റിയില്‍ ഇക്കുറി സ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാഹചര്യം പരിഗണിച്ച് ഗ്രേഡുകള്‍ സ്വീകരിക്കുന്നതില്‍ മൃദുനിലപാടാണ് സ്ഥാപനങ്ങള്‍ എടുക്കുകയെന്നാണ് വ്യക്തമാകുന്നത്. ഫലങ്ങളില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകള്‍ വഴിയാണ് ഇതിനെ തിരുത്താന്‍ ശ്രമിക്കേണ്ടത്. മോക്ക് ടെസ്റ്റ് ഫലങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഈ പരീക്ഷ കടുപ്പമായിരുന്നുവെന്ന് സ്‌കൂളുകള്‍ ഓഫ്ക്വാലിന് മുന്നില്‍ തെളിയിക്കണം. ഈ നടപടിക്രമങ്ങള്‍ ഇപ്പോഴും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ഗ്രേഡുകളുടെ പേരില്‍ യൂണിവേഴ്‌സിറ്റി പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ അഡ്മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിശദീകരണം അറിയിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more