1 GBP = 103.12

എ ലെവൽ റിസൾട്ടിൽ എ സ്റ്റാറിന്റെ തിളക്കത്തിൽ കാർഡിഫിലെ ജോർജിൻ സാജു

എ ലെവൽ റിസൾട്ടിൽ എ സ്റ്റാറിന്റെ തിളക്കത്തിൽ കാർഡിഫിലെ ജോർജിൻ സാജു

കാർഡിഫ്: എ ലെവൽ റിസൾട്ടിൽ കാർഡിഫിലെ സ്റ്റാൻവെൽ സ്കൂളിൽ പഠിച്ചിരുന്ന ജോർജിൻ സാജു മൂന്ന് വിഷയങ്ങളിൽ എ സ്റ്റാറും ഒരു എ യും നേടി വിജയം ആഘോഷിക്കുകയാണ്. മാത്‍സ്, കമ്പ്യൂട്ടർ സയൻസ്, വെൽഷ് ബാക്‌ളൗറേറ്റ് വിഷയങ്ങളിൽ എ സ്റ്റാറും, സൈക്കോളജിയിൽ എ യും ആണ് കിട്ടിയത്.

മികച്ച വിജയത്തെത്തുടർന്ന് ജോർജിന് കാർഡിഫ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിന് അഡ്മിഷൻ ലഭിച്ചിരിക്കുകയാണ്. കമ്പ്യൂട്ടർ സയൻസിൽ അഡ്വാൻസ്ഡ് സ്റ്റഡീസ് നടത്തുവാനാണ് ജോർജിന്റെ ആഗ്രഹം. ഹീത്ത് ഹോസ്പിറ്റൽ ജോലി ചെയുന്ന സജു ജോർജിന്റെയും ലാൻഡോക്ക് ഹോസ്പിറ്റലിൽ ജോലി ചെയുന്ന ബെറ്റിയുടെയും മൂത്ത മകനാണ് ജോർജിൻ. ജിസിഎസ് സിക്ക് പത്ത് എ സ്റ്റാറോടെ വിജയത്തിളക്കത്തിൽ നിൽക്കുന്ന ജോയൽ ആണ് സഹോദരൻ.

ജോർജിൻ സാജുവിന്റെ വിജയത്തിൽ യുക്മ ദേശീയ അധ്യക്ഷൻ മനോജ് പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ തുടങ്ങിയവർ അഭിനന്ദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more