1 GBP = 103.12

എ ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടി നോർത്താംപ്ടൺ മലയാളികളുടെ അഭിമാനമായി അശ്വിൻ സുരേഷ്

എ ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടി നോർത്താംപ്ടൺ മലയാളികളുടെ അഭിമാനമായി അശ്വിൻ സുരേഷ്

റിജൻ അലക്സ്

എ ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടി നോർത്താംപ്ടൺ മലയാളികളുടെ അഭിമാനമായി മാറി അശ്വിൻ സുരേഷ്. ബയോളജിക്കും കെമിസ്ട്രിക്കും എ സ്റ്റാറും മാത്ത്സിന് എ യും നേടി ബെർമിങ്ഹാം യൂണിവേഴ്സിറ്റിയിൽ മെഡിസിന് അഡ്മിഷൻ നേടിയിരിക്കുകയാണ് അശ്വിൻ.

കലാ കായിക മേഖലകളിലും സജീവമായ അശ്വിൻ നോർത്താംപ്ടൺ മലയാളികൾക്കിടയിൽ സുപരിചിതനാണ്. നോർത്താംപ്ടൺ ജെനറൽ ഹോസ്പിറ്റൽ സൈറ്റ് ടീം അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുന്ന സുരേഷ് ശങ്കരനാണ് അശ്വിന്റെ പിതാവ്. സുരേഷ് ശങ്കരൻ മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടണിന്റെ (MAN)ട്രഷറർ ആയും എസ് എൻ ഡി എസ് യുകെയുടെ (SNDS UK) ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു. നോർത്താംപ്ടൺ ജെനറൽ ഹോസ്പിറ്റൽ നഴ്‌സായി ജോലി ചെയ്യുന്ന ബിനു സുരേഷാണ് അശ്വിന്റെ മാതാവ്. സഹോദരി അഞ്ജന ഇയർ ഒന്പതിൽ പഠിക്കാൻ പ്രവേശിക്കുന്നു.

വിജയത്തിൽ യുക്മ ദേശീയ അധ്യക്ഷൻ മനോജ് പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ബെന്നി പോൾ തുടങ്ങിയവർ അഭിനന്ദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more