1 GBP = 103.12

ഔ​ദ്യോ​ഗി​ക ര​ഹ​സ്യ രേ​ഖ​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോയി; ട്രം​പി​നെ​തി​രെ ഏ​ഴ് കു​റ്റ​ങ്ങ​ൾ ചു​മ​ത്തി

ഔ​ദ്യോ​ഗി​ക ര​ഹ​സ്യ രേ​ഖ​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോയി; ട്രം​പി​നെ​തി​രെ ഏ​ഴ് കു​റ്റ​ങ്ങ​ൾ ചു​മ​ത്തി

വാ​ഷി​ങ്ട​ൺ: അ​ധി​കാ​ര​മൊ​ഴി​ഞ്ഞ​ശേ​ഷം ഔ​ദ്യോ​ഗി​ക ര​ഹ​സ്യ രേ​ഖ​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ൽ യു.​എ​സ് മു​ൻ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ ഏ​ഴ് കു​റ്റ​ങ്ങ​ൾ ചു​മ​ത്തി. കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞാ​ൽ ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന ട്രം​പി​ന് തി​രി​ച്ച​ടി​യാ​ണ് പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ. അ​തേ​സ​മ​യം, കു​റ്റം ചു​മ​ത്തി​യെ​ങ്കി​ലും വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ട്രം​പി​ന് ത​ട​സ്സ​മി​ല്ലെ​ന്ന് നി​യ​മ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ര​ണ്ടാം ത​വ​ണ​യാ​ണ് ​ട്രം​പി​നെ​തി​രെ കു​റ്റം ചു​മ​ത്തു​ന്ന​ത്. നീ​ല​ച്ചി​ത്ര ന​ടി​യു​മാ​യു​ള്ള ബ​ന്ധം മ​റ​ച്ചു​വെ​ക്കു​ന്ന​തി​ന് പ​ണം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ട്രം​പി​നെ​തി​രെ ന്യൂ​യോ​ർ​ക് കോ​ട​തി കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ട്രൂ​ത്ത് സോ​ഷ്യ​ൽ എ​ന്ന ത​​ന്റെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ട്രം​പ് പ​റ​ഞ്ഞു. ​​ഫ്ലോ​റി​ഡ മി​യാ​മി​യി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ല​ഭി​ച്ച​താ​യും ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഹാ​ജ​രാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വി​ടെ​വെ​ച്ച് താ​ൻ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​മെ​ന്നും ത​നി​ക്കെ​തി​രാ​യ കു​റ്റ​ങ്ങ​ൾ കേ​ൾ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മേ​രി​ക്ക​ക്ക് ഇ​തൊ​രു ക​റു​ത്ത ദി​ന​മാ​ണ്. അ​തി​വേ​ഗം അ​ധഃ​പ​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ജ്യ​മാ​യി അ​മേ​രി​ക്ക മാ​റി. എ​ന്നാ​ൽ, ഒ​റ്റ​ക്കെ​ട്ടാ​യി ന​മ്മ​ൾ അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്താ​യ രാ​ജ്യ​മാ​ക്കി മാ​റ്റും -ട്രം​പ് പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നു​ള്ള നോ​ട്ടീ​സി​ൽ കു​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ട്രം​പി​​​​ന്റെ അ​ഭി​ഭാ​ഷ​ക​ൻ ജിം ​ട്ര​സ്റ്റി പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​ന, തെ​റ്റാ​യ പ്ര​സ്താ​വ​ന, നീ​തി നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ, ര​ഹ​സ്യ രേ​ഖ​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​വ​ശം വെ​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള കു​റ്റ​ങ്ങ​ൾ.

വൈ​റ്റ് ഹൗ​സി​ൽ​നി​ന്ന് രേ​ഖ​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​​യോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ ട്രം​പി​​ന്റെ മാ​റ ലാ​ഗോ എ​സ്റ്റേ​റ്റ് വ​സ​തി​യി​ൽ എ​ഫ്.​ബി.​ഐ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​ക​ൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more