1 GBP = 103.92

ഏപ്രിലിൽ യു.എൻ രക്ഷാസമിതി നയിക്കുക റഷ്യ; വിമർശനവുമായി യു.എസും യുക്രെയ്നും

ഏപ്രിലിൽ യു.എൻ രക്ഷാസമിതി നയിക്കുക റഷ്യ; വിമർശനവുമായി യു.എസും യുക്രെയ്നും

കി​യ​വ്: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് ഏ​പ്രി​ലി​ൽ റ​ഷ്യ. ര​ക്ഷാ​സ​മി​തി​യി​ലെ 15 രാ​ജ്യ​ങ്ങ​ൾ ഓ​രോ മാ​സ​വും അ​ധ്യ​ക്ഷ സ്ഥാ​നം വ​ഹി​ക്കു​ന്ന​താ​ണ് രീ​തി. 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് റ​ഷ്യ മു​മ്പ് അ​ധ്യ​ക്ഷ സ്ഥാ​നം വ​ഹി​ച്ച​ത്. ‘കാ​ര്യ​ക്ഷ​മ​മാ​യ ബ​ഹു​മു​ഖ​ത്വം’ വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ് ആ​ണ് ര​ക്ഷാ​സ​മി​തി​യെ ന​യി​ക്കു​ക. 

ഏ​പ്രി​ൽ 25ന് ​പ​ശ്ചി​മേ​ഷ്യ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് മ​രി​യ സ​ഖ​റോ​വ പ​റ​ഞ്ഞു. അ​തി​നി​ടെ, റ​ഷ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​തി​നെ യു.​എ​സും യു​ക്രെ​യ്നും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. യു.​എ​ൻ ചാ​ർ​ട്ട​ർ നി​ര​ന്ത​രം ലം​ഘി​ക്കു​ക​യും അ​യ​ൽ​രാ​ജ്യ​ത്ത് അ​ധി​നി​വേ​ശം ന​ട​ത്തു​ക​യും ചെ​യ്ത റ​ഷ്യ​ക്ക് യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ഒ​രു സ്ഥാ​ന​വു​മി​ല്ലെ​ന്നും നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​വ​ർ ര​ക്ഷാ​സ​മി​തി​യി​ൽ ഉ​ണ്ടാ​യി​പ്പോ​യെ​ന്നും വൈ​റ്റ് ഹൗ​സ് വ​ക്താ​വ് ക​രൈ​ൻ ജീ​ൻ പി​യ​റി പ​റ​ഞ്ഞു.

റ​ഷ്യ​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ ക​ര​ണ​ത്തേ​റ്റ അ​ടി​യാ​ണെ​ന്ന് യു​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ദി​മി​ത്രോ കു​ലേ​ബ പ​റ​ഞ്ഞു. അ​തൊ​രു ചീ​ത്ത ത​മാ​ശ​യാ​ണെ​ന്നും അ​വ​ർ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ പ​രി​ഹ​സി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more