1 GBP = 103.95
breaking news

തുർക്കി-സിറിയ ഭൂകമ്പം: മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കാണാതായതായി വിദേശകാര്യ സെക്രട്ടറി

തുർക്കി-സിറിയ ഭൂകമ്പം: മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കാണാതായതായി വിദേശകാര്യ സെക്രട്ടറി

ലണ്ടൻ: തുർക്കി-സിറിയ ഭൂകമ്പത്തെത്തുടർന്ന് മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കാണാതായതായി വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചു. കോമൺസിലെ ഒരു പ്രസ്താവനയിലാണ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കാണാതായതായി അറിയിച്ചത്. കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

ഭൂകമ്പം നേരിട്ട് ബാധിച്ച 35 ബ്രിട്ടീഷ് പൗരന്മാരെയെങ്കിലും സഹായിക്കാൻ വിദേശകാര്യ ഓഫീസിന്റെ ക്രൈസിസ് റെസ്‌പോൺസ് ഹബ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് മുതൽ കടുത്ത തണുപ്പിനെ അവഗണിച്ച് കൂടുതൽ ആളുകൾക്കായി തിരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്.

ദുരന്തമുഖത്തേക്ക് ഒരു മെഡിക്കൽ അസസ്‌മെന്റ് ടീമിനെ വിന്യസിക്കാൻ താൻ ഇതിനകം തന്നെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും ക്ലെവർലി എംപിമാരോട് പറഞ്ഞു. കൂടുതൽ സഹായങ്ങൾ എത്തിക്കുമെന്നും അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more