1 GBP = 103.81

ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു

ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു

രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയയുടെ ടി-20 ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കഴിഞ്ഞ വർഷം ഏകദിനത്തിൽ നിന്ന് വിരമിച്ച ഫിഞ്ച് ഇന്നലെ ടി-20യിൽ നിന്നും വിരമിക്കുകയാണെന്നറിയിച്ചു. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ നടന്ന ടി-20 ലോകകപ്പിൽ ഓസ്ട്രേലിയ സെമി കടക്കാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെ ഫിഞ്ച് കളി മതിയാക്കുമെന്ന് സൂചന ഉയർന്നിരുന്നു.

ലോകകപ്പിനു ശേഷം ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്സിനായി കളിച്ച ഫിഞ്ച് 39 ശരാശരിയിൽ 428 റൺസ് നേടി ഫോമിലായിരുന്നു. പക്ഷേ, താരം ടി-20യിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഫിഞ്ചിൻ്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ ആദ്യമായി ടി-20 ലോകകപ്പ് നേടുന്നത്. 2021ൽ ന്യൂസീലൻഡിനെ വീഴ്ത്തിയായിരുന്നു ഓസ്ട്രേലിയയുടെ കിരീടധാരണം.

ടി-20യിൽ ഓസ്ട്രേലിയക്കായി ഏറ്റവുമധികം റൺസ് നേടിയ താരമാണ് ആരോൺ ഫിഞ്ച്. 142 സ്ട്രൈക്ക് റേറ്റും 34 ശരാശരിയും സൂക്ഷിക്കുന്ന ഫിഞ്ച് ആകെ 3120 റൺസ് ആണ് നേടിയിട്ടുള്ളത്. 2018ൽ സിംബാബ്‌വെയ്ക്കെതിരെ നേടിയ 172 റൺസ് രാജ്യാന്തര ടി-20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more