1 GBP = 104.17

മുപ്പതിലധികം വിവിധ കലാ സാംസ്ക്കാരിക പരിശീലന പരിപാടികളുമായി കലാഭവൻ ലണ്ടൻ, 
സൗജന്യ കളരിപ്പയറ്റ് വർക്ക് ഷോപ്പ് ഞായറാഴ്ച്ച രാവിലെ 8 മണിക്ക്.

മുപ്പതിലധികം വിവിധ കലാ സാംസ്ക്കാരിക പരിശീലന പരിപാടികളുമായി കലാഭവൻ ലണ്ടൻ, <br>സൗജന്യ കളരിപ്പയറ്റ് വർക്ക് ഷോപ്പ് ഞായറാഴ്ച്ച രാവിലെ 8 മണിക്ക്.

കൊച്ചിൻ കലാഭവന്റെ യുകെയിലെ ഔദോഗിക കലാ പരിശീലന കേന്ദ്രമായ കലാഭവൻ ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക്‌ & ആർട്സ്  യുകെയിലെ കലാ സാംസ്ക്കാരിക രംഗത്ത് വിവിധങ്ങളായ നൂതന പരിശീലന പരിപാടികൾ ആരംഭിക്കുന്നു. കലാ അഭിരുചിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഉന്നത രീതിയിലുള്ള പരിശീലനം നൽകി അവരെ തികഞ്ഞ പ്രൊഫഷണൽ ആർട്ടിസ്റ്റ്കൾ ആക്കി മാറ്റുകയാണ് ഈ പരിശീലന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോകം മുഴുവൻ കോവിടിന്റെ ആധിയിൽ കഴിഞ്ഞ നാളുകളിൽ “We Shall Overcome” എന്ന ഓൺലൈൻ ലൈവ് എന്റർടൈൻമെന്റ് പ്രോഗാമിലൂടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഉള്ള കലാകാരന്മാരെ ഏകോപിപ്പിച്ചു സംഗീതം നൃത്തം തുടങ്ങിയ കലാ സാംസ്ക്കാരിക പരിപാടികളിലൂടെ  മലയാളികൾക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും അനുഭൂതി പകർന്നു നൽകിയ കലാഭവൻ ലണ്ടന്  ഇതിനകം നൂറുകണക്കിന് അറിയപ്പെടാത്ത കലാകാരന്മാർക്ക് അവസരം കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കലാപരമായ മുപ്പതിലധികം മേഖലകളിലാണ്  പുതിയതായി പരിശീലനം ആരംഭിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന പരിശീലന പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. 

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് വിഭാഗത്തിൽ, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, മറ്റ് നൃത്ത വിഭാഗങ്ങളിൽ ഫോക് ഡാൻസ്, നാടോടി നൃത്തം, കേരള നടനം, സെമി-ക്ലാസിക്കൽ ഡാൻസ്, കൂടാതെ ബോളിവുഡ് ഡാൻസ് പരിശീലനവും ഉണ്ടായിരിക്കും. അസോസിയേഷനുകളുടെ വിവിധ ആഘോഷ പരിപാടികൾക്കും മത്സരങ്ങൾക്കും പങ്കെടുക്കുന്നവർക്ക് വേണ്ടി ഗ്രൂപ്പ് വിഭാഗങ്ങളായ തിരുവാതിര, സിനിമാറ്റിക് ഗ്രൂപ്പ്, ഒപ്പന, മാർഗ്ഗംകളി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നതായിരിക്കും. 

സംഗീത പരിശീലന വിഭാഗത്തിൽ ലളിത സംഗീതം(Light Music), ശാസ്ത്രീയ സംഗീതം(Classical Music).
വാദ്യോപകരണ (Instrumental Music) വിഭാഗത്തിൽ ചെണ്ട, കീബോർഡ്, ഗിറ്റാർ, വയലിൻ തുടങ്ങിയവയും.
പെർഫോമിംഗ് ആർട്സ് വിഭാഗത്തിൽ കഥകളി, മാർഷ്യൽ ആർട്സ് വിഭാഗത്തിൽ കളരിപ്പയറ്റ്. ഫിറ്റ്നസ് വിഭാഗത്തിൽ യോഗ, ZUMBA  തുടങ്ങിയവയുടെ  പരിശീലനവും ആയിരിക്കും ആരംഭിക്കുക. ക്ലാസുകൾ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നടത്തപ്പെടും. ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസ്സുകളുടെ ഒരു സംയുക്ത പരിശീലന പദ്ധതിയാണ് കലാഭവൻ ലണ്ടൻ അവലംബിക്കുന്നത്. തുടക്കത്തിൽ പ്രധാനമായും ലണ്ടൻ കേന്ദ്രീകരിച്ചു ആയിരിക്കും ഓഫ്‌ലൈൻ ക്ലാസുകൾ. കലാ പരിശീനത്തിനു യുകെയുടെ മറ്റു സ്ഥലങ്ങളിൽ നിന്നും ആവശ്യമുള്ളവർ ഉണ്ടെങ്കിൽ ഓഫ്‌ലൈൻ ക്ലാസുകൾ അവിടെയും ലഭ്യമാകുന്നതാണ്.
 
മലയാളി അസ്സോസിയേഷനുകൾക്ക് വിവിധങ്ങളായ ആഘോഷങ്ങൾക്ക് അവിടുത്തെ അംഗങ്ങൾക്ക് പരിശീലനം ആവശ്യമുണ്ടെങ്കിൽ ഗ്രൂപ്പ് അടിസ്ഥാനമായുള്ള പരിശീലനം നൽകുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പെർഫോം ചെയ്യാനുള്ള അവസരം കലാഭവൻ ലണ്ടൻ ഒരുക്കുന്നതാണ്. കലാഭവൻ ലണ്ടന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോം, കലാഭവൻ ലണ്ടൻ ഒരുക്കുന്ന സ്റ്റേജ് ഷോകൾ, മറ്റു പൊതു ഇവെന്റുകൾ കലാഭവൻ ലണ്ടൻ മറ്റു അസോസിയേഷനുകളുമായി സംയുക്തമായി നടത്തുന്ന പരിപാടികൾ. പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന കലാഭവൻ മെഗാഷോകൾ തുടങ്ങിയവയില്ലെല്ലാം പങ്കെടുക്കാൻ പരിശീലനം സിദ്ധിച്ചവർക്ക് അവസരം ലഭിക്കുന്നതാണ്.

സൗജന്യ കളരിപ്പയറ്റ് വർക്ക് ഷോപ്പ് (ഓൺലൈൻ) -ജനുവരി 29 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് 
കേരളത്തിന്റെ തനതു ആയോധനകലയാണ് കളരിപ്പയറ്റ്. ഏറ്റവും പഴക്കമാർന്ന ആയോധനകലകളിൽ ഒന്നായ കളരിപ്പയറ്റ് കേരളത്തിന്റെ അഭിമാനമാണ്. മനസ്സും ശരീരവും ഏകാഗ്രമാക്കാനാണ് കളരി പഠിപ്പിക്കുന്നത്. 
കരാട്ടെ,കുങ് ഫു തുടങ്ങിയ അയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ് .
കുട്ടികളും മുതിർന്നവരും  (ആൺ പെൺ വ്യത്യാസമില്ലാതെ) കളരി പരിശീലിക്കുന്നത് ഏകാഗ്രതയും ലക്ഷ്യബോധവും വർധിപ്പിക്കുന്നതിനും ശാരീരകവും മാനസികവുമായ വികാസം കൈവരിക്കുന്നതിനും ഉതകും.

കേരളത്തിലെ പ്രമുഖ കളരി പരിശീലന കേന്ദ്രമായ “ഏകവീര” യുമായി സഹകരിച്ചാണ് കലാഭവൻ ലണ്ടൻ കളരി പരിശീലനം. കളരി പരിശീലനത്തെക്കുറിച്ചു കൂടുതൽ അറിയാൻ കലാഭവൻ ലണ്ടൻ ഒരുക്കുന്ന സൗജന്യ കളരിപ്പയറ്റ് കളരിയിൽ (ഓൺലൈൻ) പങ്കെടുക്കുക. 

കലാഭവൻ ലണ്ടന്റെ വിവിധങ്ങളായ പരിശീലന പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അറിയിപ്പുകൾക്കും കലാഭവൻ ലണ്ടൻ അക്കാദമി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. 
ലിങ്ക് : 

https://chat.whatsapp.com/IjIOkQWFayj2uEfAtKeuO4
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ..
കൊച്ചിൻ കലാഭവൻ അക്കാദമി ഓഫ് മ്യൂസിക് & ആർട്സ് 
Email : [email protected]
Tel : 0044 7841613973 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more