1 GBP = 103.89

മഹ്സ അമീനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 200ലേറെ പേർ 

മഹ്സ അമീനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 200ലേറെ പേർ 

തെഹ്റാൻ: ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 200ലേറെ പേർ എന്ന് ഇറാന്റെ ഔദ്യോഗിക വിശദീകരണം. 

പ്രക്ഷോഭകരും സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടെയാണ് ഇത്രയും പേർ. 400ലേറെ പേർ കൊല്ലപ്പെട്ടതായി നേരത്തേ വിദേശമാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും പറഞ്ഞിരുന്നു. 300 ലേറെ പേർ കൊല്ലപ്പെട്ടതായി ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് മുതിർന്ന ഉദ്യോഗസ്ഥൻ അമീർ അലി ഹജിസാദിഹ് പറഞ്ഞതിന് പിറ്റേ ദിവസമാണ് ഇറാൻ സുരക്ഷ സേനയുടെ വിശദീകരണം. 

അമേരിക്കയും ഇസ്രായേലുമാണ് പ്രക്ഷോഭകർക്ക് പിന്തുണ നൽകുന്നതെന്നാണ് ഇറാൻ ആരോപിക്കുന്നത്. സെപ്റ്റംബറിൽ തുടങ്ങിയ പ്രക്ഷോഭം ഇനിയും അവസാനിച്ചിട്ടില്ല. പ്രമുഖർ ഉൾപ്പെടെ 14000ത്തിലേറെ പേർ ഇതിനകം അറസ്റ്റിലായെന്നാണ് യു.എൻ റിപ്പോർട്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more