1 GBP = 103.81

ലിവർപൂളിനടുത്ത് വിരാലിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു; മരണമടഞ്ഞത് കൊട്ടാരക്കര സ്വദേശി വിചിൻ വർഗ്ഗീസ്

ലിവർപൂളിനടുത്ത് വിരാലിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു; മരണമടഞ്ഞത് കൊട്ടാരക്കര സ്വദേശി വിചിൻ വർഗ്ഗീസ്

ലിവർപൂൾ: ലിവർപൂളിനടുത്ത് വിരാൽ,ബെർക്കൻ ഹെഡ്‌, റോക്ക് ഫെറിയിൽ വിചിൻ വർഗ്ഗീസ്സ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. വിചിൻ കൊല്ലം, കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്. ചെസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് വിചിൻ.

മിനഞ്ഞാന്നു രാത്രിയോടെയാണ് വിചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകദേശം പത്തുമണിയോടെയാണ് മലയാളി സമൂഹത്തെ തേടി വിവരമെത്തുന്നത്. യുവാവിന്റെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല. സ്റ്റുഡന്റ്‌റ് വിസയില്‍ എത്തിയ ഇയാള്‍ ഒരു മലയാളി കെയര്‍ ഏജന്‍സിയിലാണ് ജോലി ചെയ്തിരുന്നത്. കാര്യമായ സൗഹൃദവലയം ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക സൂചന. യുവാവ് മാനസിക സമ്മര്‍ദത്തിന് വിധേയനായിരുന്നു എന്നും സൂചനയുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിചിൻ വർഗ്ഗീസിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ബിജു പീറ്റർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more