1 GBP = 103.62
breaking news

കോവിഡിനെതിരായ സീറോ ടോളറൻസ് നയത്തിൽ ഇളവ് വരുത്താനാരുങ്ങി ചൈന

കോവിഡിനെതിരായ സീറോ ടോളറൻസ് നയത്തിൽ ഇളവ് വരുത്താനാരുങ്ങി ചൈന

ബീജിങ്: ലോക് ഡൗണിനെതിരായി രൂക്ഷമായ പ്രതിഷേധങ്ങൾ ഉയർന്നതോടെ കോവിഡിനെതിരായ സീറോ ടോളറൻസ് നയത്തിൽ ഇളവ് വരുത്താനാരുങ്ങി ചൈന. ശക്തമായ ലോക്ഡൗണുകൾ, ദൈനംദിനമുള്ള പരിശോധനകൾ, രോഗബാധിതരല്ലാത്ത ആളുകൾക്ക് പോലും ക്വാറന്റൈനുകൾ എന്നിവ ഉൾപ്പെടുന്നതാണണ് ചൈനയുടെ സീറോ-കോവിഡ് നയം.

ഈ നയം മൂലം പൊറുതിമുട്ടിയ ജനങ്ങൾ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് ഒരുങ്ങുകയായിരുന്നു. ബീജിങ്, ഷാങ്ഹായ്, ഗ്വാങ്‌ഷു എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് പ്രതിഷേധമുണ്ടായത്. 

ഒമി​ക്രോൺ വകഭേദം ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും വാക്സിനേഷൻ നിരക്ക് മെച്ചപ്പെടുന്നുണ്ടെന്നും ദേശീയ ആരോഗ്യ കമ്മീഷനിൽ സംസാരിക്കവെ വൈസ് പ്രീമിയർ സുൻ ചുൻലാൻ പറഞ്ഞതായി സർക്കാറിന്റെ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പുതിയ സാഹചര്യങ്ങിൽ പുതിയ ടാസ്കുകൾ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ സീറോ-കോവിഡ് നയത്തെക്കുറിച്ച് അവർ എവിടെയും പരാമർശിച്ചില്ല. മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെയും ദൈനംദിന ജീവിതത്തെയും തടസ്സപ്പെടുത്തുന്ന സമീപനത്തിൽ ഉടൻ തന്നെ അയവുവരുത്തുമെന്നും അവർ വ്യക്തമാക്കിയിരുന്നു. 

പ്രായമായവർ, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർ, ഓൺലൈൻ വിദ്യാഭ്യാസത്തിലെ വിദ്യാർഥികൾ, അധ്യാപകർ, വീട്ടിൽ നിന്ന് പുറത്തുപോകാത്ത മറ്റുള്ളവർ എന്നിവരെ ദൈനംദിന പരിശോധനകളിൽ നിന്ന് ഇ​പ്പോൾ ഒഴിവാക്കിയതായി ബീജിങ് മുനിസിപ്പൽ ഗവൺമെന്റിന്റെ വക്താവ് സൂ ഹെജിയാൻ പറഞ്ഞു. എന്നാലും, കഫേകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് റിസൾട്ട് ആവശ്യമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more