1 GBP = 104.16

ലോകകപ്പിലെ തോൽവി, ബെൽജിയം തലസ്ഥാനത്ത് വ്യാപക അക്രമം; നിരവധി ആരാധകർ കസ്റ്റഡിയിൽ

ലോകകപ്പിലെ തോൽവി, ബെൽജിയം തലസ്ഥാനത്ത് വ്യാപക അക്രമം; നിരവധി ആരാധകർ കസ്റ്റഡിയിൽ

ബ്രസൽസ്: ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ മൊറോക്കോയോട് ബെൽജിയം തോറ്റതിൽ പ്രകോപിതരായി ബ്രസൽസിൽ വ്യാപക അക്രമം. ജനക്കൂട്ടം വാഹനങ്ങൾ കത്തിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. സംഘർഷത്തിൽ പത്തിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെൽജിയം തലസ്ഥാനമായ ബ്രസിൽസിലുടനീളം നിരവധി സ്ഥലങ്ങളിൽ സംഘർഷമുണ്ടായി. ഫുട്ബോൾ ആരാധകർ പലതവണ പൊലീസുമായി ഏറ്റുമുട്ടി. മണിക്കൂറുകൾക്കുശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായും സംഘർഷ മേഖലകളിൽ പട്രോളിങ് തുടരുകയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.

ത​ക​ർ​പ്പ​ൻ അ​ട്ടി​മ​റി​ക്കാണ് മൊ​റോ​ക്കോ – ബെൽജിയം മത്സരം സാക്ഷിയായത്. ലോ​ക റാ​ങ്കി​ങ്ങി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ മൂ​ന്നാം സ്ഥാ​ന​ക്കാ​രു​മാ​യ ബെ​ൽ​ജി​യ​ത്തെ 2-0ത്തി​നാണ് ​മൊ​റോ​ക്കോ കീഴടക്കിയത്. അ​ൽ​തു​മാമ​ സ്റ്റേ​ഡി​യ​ത്തി​ൽ ബെ​ൽ​ജി​യം വി​യ​ർ​ത്ത മ​ത്സ​ര​മാ​യി​രു​ന്നു. വ​മ്പ​ൻ താ​ര​ങ്ങ​ൾ​ക്കെ​തി​രെ പ​ത​റാ​തെ പ​ന്തു​ത​ട്ടി​യ ‘അ​റ്റ്ല​സ് സിം​ഹ​ക്കൂ​ട്ട​ങ്ങ​ൾ’ 73ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​ൻ അ​ബ്ദു​ൽ ഹ​മീ​ദ് സ​ബി​രി​യി​ലൂ​ടെ ആ​ദ്യ ഗോ​ൾ നേ​ടി.

92ാം മി​നി​റ്റി​ൽ ഇ​ഞ്ചു​റി സ​മ​യ​ത്ത് മ​റ്റൊ​രു പ​ക​ര​ക്കാ​ര​നാ​യ സ​ക്ക​രി​യ അ​ബൂ​ഖ്‍ലാ​ൽ വി​ജ​യ​മു​റ​പ്പി​ച്ച​തോ​ടെ ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ മൂ​ന്നാം അ​ട്ടി​മ​റി​ക്ക് ആ​രാ​ധ​ക​ർ സാ​ക്ഷ്യം​വ​ഹി​ച്ചു. തി​രി​ച്ച​ടി​ക്കാ​നു​ള്ള ശ്ര​മം മൊ​റോ​ക്കോ ഫ​ല​പ്ര​ദ​മാ​യി ത​ട​ഞ്ഞു. ബെ​ൽ​ജി​യ​ത്തി​ന്റെ പ്ര​തി​രോ​ധ​ത്തി​ന്റെ ദൗ​ർ​ബ​ല്യം വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ ടീം ​പ​ല​വ​ട്ടം കാ​ണി​ച്ചു​കൊ​ടു​ത്തു. സി​യേ​ക്കി​​ന്റെ ക്രോ​സി​ൽ​നി​ന്ന് സ​ക്ക​രി​യ ഗോ​ള​ടി​ച്ച​തോ​ടെ ബെ​ൽ​ജി​യ​ത്തി​ന്റെ തോ​ൽ​വി സ​മ്പൂ​ർ​ണ​മാ​യി. 24 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് മൊ​​റോ​ക്കോ ലോ​ക​ക​പ്പി​ലെ മ​ത്സ​രം ജ​യി​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more