1 GBP = 103.12

ഇരുപതിന്റെ നിറവിൽ ലിംകക്ക് പുതിയ അമരക്കാർ

ഇരുപതിന്റെ നിറവിൽ ലിംകക്ക് പുതിയ അമരക്കാർ

ബിനു മൈലപ്ര, പിആർഒ

ലിവർപൂൾ: രണ്ട് ദശാബ്ദക്കാലമായി ലിവർപൂൾ മലയാളി സമൂഹത്തിന്റെ അഭിമാനമായ ലിംക എന്ന ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷന് പുതിയ ഭരണ സാരഥികൾ. ലിംകയുടെ ആദ്യ കാലം മുതൽ സജീവ പ്രവർത്തകനും അതിലുപരി ലിംക ആവിഷ്കരിച്ചിട്ടുള്ള നിരവധി കലാ- സാംസ്കാരിക പ്രവർത്തനങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള ശ്രീ തോമസുകുട്ടി ഫ്രാൻസീസാണ് ലിംകയുടെ ചെയർപേഴ്സൺ. ലിവർപൂളിലെ മത- സാസ്കാരിക- കലാ-കായിക രംഗത്ത് തന്റെ തനതായ സംഭാവനകൾ നൽകിയിട്ടുള്ള ഈ കുട്ടനാട്ടുകാരനെ യു കെ യിലെ മലയാളികൾക്ക് സുപരിചിതമാണ്. യുക്മ വള്ളംകളിയിൽ വിജയം കൊയ്ത് പ്രശസ്തിയാർജ്ജിച്ച ലിവർപൂൾ ജവഹർ ബോട്ട് ക്ലബിന്റെ അമരക്കാരൻ കൂടിയാണ് ശ്രീ തോമസുകൂട്ടി ഫ്രാൻസീസ്.

മറ്റൊരു കുട്ടനാട്ടുകാരനും മെഴ്സീ റെയിലിലെ സീനിയർ IT ഉദ്യോഗസ്ഥനുമായാ തോമസ് ഫിലിപ്പ് (ടോം)ആണ് പുതിയ പ്രവർത്തനവർഷത്തിലെ ലിംകയുടെ സെക്രട്ടറി പദം അലങ്കരിക്കുന്നത്. ദീർഘകാലമായി ലിംകയുടെ സജീവ പ്രവർത്തകനായ ടോം തന്റെ മികവാർന്ന പ്രവർത്തനങൾ കാഴ്ച വെച്ചിട്ടുള്ളതാണ്. ലിംകയുടെ സഥാപകരിൽ ഒരാളും കടന്നുപോയ പ്രവർത്തന വർഷങളിൽ നിരവധിതവണ ട്രഷറർ സ്ഥാനം അലങ്കരിച്ചിട്ടുളതും, നല്ലൊരു കായിക താരവുമായ മാള സ്വദേശിയായ ശ്രീ സണ്ണി ജേക്കബ് ലിംക ട്രഷറായി തെരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ നാളുകളായിട്ട് ലിംകയുടെ സജീവ പ്രവർത്തകരും പല പ്രവർത്തനങൾക്കും നേതൃത്വ നിരകളിൽ നിന്നു കൊണ്ട് തങളുടെ മികവാർന്ന പ്രവർത്തനങൾ കാഴ്ചവെച്ചിട്ടുള്ള റാണി ജേക്കബ് വൈസ്ചെയറായും ഷൈബി സിറിയക് ജോയിന്റസെക്രട്ടറിയായും തിരഞ്ഞെടുക്കുകയുണ്ടായി. നവാഗതനായ ടോണി ഡാനിയേലാണ് ജോയിന്റ് ട്രഷറർ. വർഷങളായി ലിംകയുടെ സജീവ പ്രവർത്തകനായ ബിനു മൈലപ്ര ഈ പുതിയ ഭരണ സമിതിയിൽ ലിംക പിആർ ഓ ആയി തെരഞ്ഞെടുക്കപ്പടുകയുണ്ടായി. കൂടാതെ വരുന്ന വർഷത്തിലെ സുഗമമായ പ്രവർത്തനത്തിനായി ഒരു ഡസനിലധികം കമ്മറ്റി മെമ്പേഴ്സിനെയും തിരഞ്ഞെടുത്തു.

ലിംകയുടെ ചെയർ പേഴ്സൺ ശ്രീ തമ്പി ജോസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ നവാഗതരായ മലയാളി കുടുംബങളടക്കം നൂറിൽ പരം പേരുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു പുതിയ ഭരണ സമിതിക്ക് രൂപം നല്കിയത് യോഗത്തിന്റെ സമാപനത്തിൽ നിയുക്ത ചെയർപേഴ്സൺ ശ്രീ തോമസുകുട്ടി ഫ്രാൻസിസ് ലിംകയുടെ പുതിയ പ്രവർത്തന വർഷത്തിലെ കാര്യപരിപാടി കളെക്കുറിച്ചുള്ള ചെറിയൊരു രൂപരേഖ യോഗത്തിന് മുന്നിൽ സമർപ്പിക്കുകയുണ്ടായി. അതിൽ പ്രധാനമായും ജനുവരി 14 ന് നടത്തപ്പെടുന്ന പുതുവത്സര ആഘോഷം, സെപ്തമ്പർ 9 ന് നടത്തപ്പെടുന്ന ലിംക ഓണം, ഒക്ടോബറിൽ നടത്തപ്പെടുന്ന ഓൾ യു കെ ബോളിവുഡ് ബൊണാൻസ, ലിംകയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചു നവംബറിൽ നടത്തപ്പെടുന്ന മെഗാ ഇവന്റ്, സമ്മർ ഫാമിലി ടൂർ, ബാലകലോത്സവം, എന്നിവ ഉൾപ്പെടുത്തിയായിരുന്നു.

“നാം ഒരുകുടുംബം നമ്മുക്ക് ഒരാഘോഷം”എന്ന ആപ്ത വാക്യം മുറുകെ പിടിച്ച് നിറഞ്ഞ ജനപങ്കാളിത്തത്തോടു കൂടി ലിംകയുടെഈ കർമ്മ പരിപാടികളെ വിജയിപ്പിക്കണമെന്നും അതിനായി “ONE TEAM ONE VISION “ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു മലയാളി കൂട്ടായ്മയായി ലിംക നില നിൽക്കട്ടെയെന്നും നിയുക്ത ചെയർ തോമസുകുട്ടി യോഗത്തിൽ അഭ്യര്‍ത്ഥിക്കുകയുണ്ടായി. പൊതുയോഗം സ്നേഹ വിരുന്നോടു കൂടി പര്യവസാനിക്കുകയുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more