1 GBP = 103.12

തോക്ക് നിയന്ത്രണ ബിൽ പാസാക്കി യു.എസ്; 21 വയസിന് താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കില്ല

തോക്ക് നിയന്ത്രണ ബിൽ പാസാക്കി യു.എസ്; 21 വയസിന് താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കില്ല

വാഷിങ്ടൺ: അനിയന്ത്രിത തോക്ക് ഉപയോഗം മൂലം രാജ്യത്ത് അക്രമസംഭവങ്ങൾ വ്യാപകമാവുന്നതിനിടെ തോക്ക് നിയന്ത്രണ ബിൽ പാസാക്കി യു.എസ്. പ്രസിഡന്‍റ് ജോ ബൈഡൻ ശനിയാഴ്ച ഒപ്പുവെച്ചതോടെ നിയമം പ്രബല്യത്തിലായി. 30 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നീക്കം. 

വെടിക്കോപ്പുകൾ കൈവശം വെക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ വ്യാഴാഴ്ച സെനറ്റ് അംഗീകരിച്ചിരുന്നു. വെള്ളിയാഴ്ച യു.എസ് കോൺഗ്രസും പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പിന്തുണയോടെ 193 നെതിരെ 234 വോട്ടുകൾ നേടിയാണ് കോൺഗ്രസിൽ ബില്‍ പാസായത്. 

ഇതോടെ 21 വയസ്സിന് താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കുന്നതിന് യു.എസില്‍ നിയന്ത്രണമുണ്ടാകും. കൂടാതെ തോക്ക് വിൽക്കുന്നതിന് മുമ്പ് ആധികാരികമായ പശ്ചാത്തല പരിശോധന നടത്തണമെന്നുമാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. മാനസികാരോഗ്യം മെച്ചപ്പെടുത്താനും സ്കൂൾ സുരക്ഷക്കായും ഫണ്ടനുവദിക്കും. 

ഗാർഹിക പീഡനക്കേസുകളിൽപെട്ടവർക്ക് തോക്കുകൾ വാങ്ങാനാകില്ല. കഴിഞ്ഞ മാസം ന്യൂയോർക്കിൽ ബഫലോയിലെ സൂപ്പർമാർക്കറ്റിലും ടെക്‌സസിൽ ഉവാൾഡെയിലെ പ്രൈമറി സ്‌കൂളിലും കൂട്ട വെടിവെപ്പിനെ തുടർന്നാണ് ബിൽ പാസാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more