1 GBP = 103.12

ഭീകരവാദം വളർത്തുന്നവരോട് ചർച്ചയ്ക്ക് തയാറല്ല; അമിത് ഷാ

ഭീകരവാദം വളർത്തുന്നവരോട് ചർച്ചയ്ക്ക് തയാറല്ല; അമിത് ഷാ

ഭീകരവാദം വളർത്തുന്നവരോട് ഇനി ചർച്ചയ്ക്ക് തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തെറ്റായ ആവശ്യങ്ങൾ ഉന്നയിക്കുന്നവർ ജമ്മു കശ്മീരിന്റെ മിത്രങ്ങളല്ലെന്നും ജമ്മു കശ്മീരിന്റെ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അമിത്ഷാ വ്യക്തമാക്കി. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് ജമ്മുകശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു.

സമാധാനം പുനഃസ്ഥാപിക്കുന്നതിൽ വലിയ നേട്ടം കൈവരിച്ചുവെന്ന് പറഞ്ഞ അമിത് ഷാ നിഴൽ യുദ്ധത്തോട് സന്ധിയില്ലെന്നും കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ശരിയെന്ന് തെളിഞ്ഞ വർഷങ്ങളാണ് ഇപ്പോഴത്തേതെന്നും കൂട്ടിച്ചേർത്തു. ജമ്മുകശ്മീരില്‍ സന്ദര്‍ശനം തുടരുന്ന അമിത് ഷാ ഇന്ന് രാത്രി ഭീകരാക്രമണം നടന്ന പുല്‍വാമയിലെ ലേത്പുര സന്ദര്‍ശിക്കും. ജവാന്മാര്‍ക്കൊപ്പം ഇന്ന് സിആർപിഎഫ് ക്യാമ്പിൽ തങ്ങാനാണ് തീരുമാനം.

ഇന്നലെ അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ ഷോപ്പിയാനിലെ ബബാപൊരയില്‍ തീവ്രവാദി ആക്രമണം നടന്നിരുന്നു. ഒരു ജവാന് പരിക്കേല്‍ക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്‍തിരുന്നു. സന്ദര്‍ശന വേളയിലുണ്ടായ തീവ്രവാദി ആക്രമണത്തെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. പിന്നാലെ തീവ്രവാദി ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്ത് വന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more