1 GBP = 103.71
breaking news

പ്ലാൻ ബി തന്ത്രം നടപ്പാക്കാൻ വിസമ്മതിച്ച് സർക്കാർ; മനപ്പൂർവ്വം അവഗണിക്കുകയാണെന്ന വിമർശനവുമായി ഡോക്ടർമാർ

പ്ലാൻ ബി തന്ത്രം നടപ്പാക്കാൻ വിസമ്മതിച്ച് സർക്കാർ; മനപ്പൂർവ്വം അവഗണിക്കുകയാണെന്ന വിമർശനവുമായി ഡോക്ടർമാർ

ലണ്ടൻ: വർദ്ധിച്ചുവരുന്ന കോവിഡ് അണുബാധകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്ലാൻ ബി തന്ത്രം നടപ്പാക്കാൻ വിസമ്മതിച്ചുകൊണ്ട് സർക്കാർ മനപ്പൂർവ്വം അശ്രദ്ധ കാണിക്കുകയാണെന്ന് ഡോക്ടർമാർ വിമർശനമുന്നയിച്ചു. ശൈത്യകാല സമ്മർദ്ദം നേരിടാൻ കൊറോണ വൈറസ് നിയന്ത്രണങ്ങൾ വീണ്ടും കൊണ്ട് വരണമെന്ന ആവശ്യം എൻഎച്ച്എസ് ഡോക്ടർമാർ ഉന്നയിച്ചിരുന്നു.

വർക്ക് ഫ്രം ഹോം കൂടുതൽ നടപ്പിലാക്കുക, ചില പൊതു സ്ഥലങ്ങളിൽ മുഖാവരണം നിർബന്ധമാക്കുക, വാക്സിൻ പാസ്സ്‌പോർട്ട് നിർബന്ധമാക്കുക തുടങ്ങിയുള്ള നിയന്ത്രണങ്ങളാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നത്. ശൈത്യകാലത്ത് പുതിയ കോവിഡ് കേസുകൾ ദിനംപ്രതി ഒരു ലക്ഷത്തിലേക്കെത്തുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. ബി പ്ലാൻ ഇപ്പോൾ സജീവമാക്കേണ്ടതുണ്ടെന്നും, വർദ്ധിച്ചുവരുന്ന അണുബാധ നിരക്ക് എൻ‌എച്ച്‌എസിനെ സമ്മർദ്ദത്തിലാക്കുമെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ മുന്നറിയിപ്പുകൾ പാടെ അവഗണിച്ച് കൊണ്ടാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ഇന്നലെ വാർത്താസമ്മേളനം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പ് വരുത്തുന്നതിന് ജനങ്ങളുടെ സഹകരണം മാത്രമാണ് മന്ത്രി അഭ്യർത്ഥിച്ചത്. ജീവൻ രക്ഷിക്കാനും എൻ‌എച്ച്‌എസിനെ സംരക്ഷിക്കാനും ഉടനടി നടപടിയെടുക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്നത് അവിശ്വസനീയമാംവിധം ആശങ്കാജനകമാണെന്ന് ബിഎംഎ കൗൺസിൽ ചെയർമാൻ ഡോ. ചന്ദ് നാഗ്‌പോൾ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more