1 GBP = 103.54
breaking news

എക്സ്പയറി ഡേറ്റുകൾ കഴിഞ്ഞ ഭക്ഷണസാധനങ്ങൾ വിറ്റു; ടെസ്‌കോയ്ക്ക് 7.56 മില്യൺ പൗണ്ട് പിഴ ചുമത്തി

എക്സ്പയറി ഡേറ്റുകൾ കഴിഞ്ഞ ഭക്ഷണസാധനങ്ങൾ വിറ്റു; ടെസ്‌കോയ്ക്ക് 7.56 മില്യൺ പൗണ്ട് പിഴ ചുമത്തി

ബിർമിംഗ്ഹാം: എക്സ്പയറി ഡേറ്റുകൾ കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ ഉപഭോക്താക്കൾക്ക് വിറ്റതിന് സൂപ്പർമാർക്കെറ്റ് ഭീമൻ ടെസ്‌കോയ്ക്ക് പിഴ ചുമത്തി. ബർമിംഗ്ഹാമിലെ മൂന്ന് സ്റ്റോറുകളിൽ കാലഹരണപ്പെട്ട ഭക്ഷണം വിറ്റതിന് ടെസ്‌കോയ്ക്ക് 7.56 മില്യൺ പൗണ്ടാണ് കോടതി പിഴ ചുമത്തിയത്.

സിറ്റി സെന്റർ, ബോർൺവില്ലെ എന്നിവിടങ്ങളിലെ രണ്ട് ടെസ്‌കോ എക്സ്പ്രസ് സ്റ്റോറുകളിലും ബ്രിസ്റ്റോൾ റോഡ് സൗത്തിലെ ടെസ്‌കോ മെട്രോയിലും കുറ്റകരമായ വസ്തുക്കൾ വിറ്റതായി കണ്ടെത്തിയത്. 2016 നും 2017 നും ഇടയിൽ നടന്ന ഭക്ഷ്യ സുരക്ഷ, ശുചിത്വ ചട്ടങ്ങളുടെ 22 ലംഘനങ്ങൾ ടെസ്‌കോ സ്റ്റോർസ് ലിമിറ്റഡ് സമ്മതിച്ചതിനെ തുടർന്നാണ് കോടതി പിഴ ഈടാക്കിയത്.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി ടെസ്‌കോ പറഞ്ഞു. കമ്പനിക്ക് തിങ്കളാഴ്ച ബർമിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതിയിയാണ് പിഴ ചുമത്തിയത്. പ്രോസിക്യൂഷൻ ചെലവ് 95,500 പൗണ്ട് നൽകാനും കോടതി ഉത്തരവിട്ടതായി സിറ്റി കൗൺസിൽ അറിയിച്ചു. പരിസ്ഥിതി ആരോഗ്യവകുപ്പ് കേസ് നൽകിയത് പ്രാദേശിക അതോറിറ്റിയുടെ ഭക്ഷണസാധനങ്ങൾ എക്സ്പയറി ഡേറ്റുകൾക്ക് ശേഷവും വിൽക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more