1 GBP = 103.69

പണികളെല്ലാം തീർന്നു; പാലാരിവട്ടം പാലം നാളെ തുറന്നുകൊടുക്കും

പണികളെല്ലാം തീർന്നു; പാലാരിവട്ടം പാലം നാളെ തുറന്നുകൊടുക്കും

കൊച്ചി: പൊളിച്ചു പണിഞ്ഞ പാലാരിവട്ടം പാലം നാളെ തുറന്നുകൊടുക്കും. പാലത്തിന്‍റെ പൊളിച്ചു പണിയൽ അടക്കമുള്ള പ്രവർത്തികൾ പൂർത്തിയാവുകയും ഭാ​ര​പ​രി​ശോ​ധ​ന​ വിജയിക്കുകയും ചെയ്​ത പശ്ചാത്തലത്തിലാണ്​ തുറന്ന്​ കൊടുക്കാൻ തീരുമാനിച്ചത്​. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഉദ്​ഘാടന ചടങ്ങ​ുകൾ പേരിന്​ മാത്രമായിരിക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ഞ്ചിനീ​യ​ര്‍ പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കും. തു​ട​ര്‍​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പാ​ലം സ​ന്ദ​ര്‍​ശി​ക്കും.

യു.ഡി.എഫ്​ സർക്കാറിന്‍റെ കാലത്ത്​ 39 കോടി ചെലവഴിച്ച്​ നിർമിച്ച പാലാരിവട്ടം പാലത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ്​ പൊളിച്ച്​ പണിയാൻ തീരുമാനിച്ചത്​. ഡി.​എം.​ആ​ര്‍​.സി​ക്കു വേ​ണ്ടി ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി​യാ​ണു പാ​ലം പു​ന​ര്‍​നി​ര്‍മ്മിച്ചത്​. സെപ്‌തംബർ 28 നാണ്​ പുനർ നിർമാണം അരംഭിച്ചത്​. പാ​ല​ത്തി​ന്‍റെ മു​ക​ള്‍ ഭാ​ഗം 57 ദി​വ​സം കൊ​ണ്ടാ​ണു പൊ​ളി​ച്ചു​മാ​റ്റി​യ​ത്. 19 സ്പാ​നു​ക​ളി​ല്‍ 17 എ​ണ്ണ​വും 102 ഗ​ര്‍​ഡ​റു​ക​ളു​മാ​ണു പൊ​ളി​ച്ചു പ​ണി​ത​ത്. സ്പാ​നു​ക​ളും പി​യ​ര്‍ ക്യാ​പു​ക​ളും പു​തി​യ​വ സ്ഥാപിച്ചു. പു​ന​ര്‍​നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജൂ​ണ്‍ വ​രെ സ​മ​യം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും മൂ​ന്ന് മാ​സം നേ​ര​ത്തെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. പാലം തുറന്ന്​ കൊടുക്കുന്നതോടെ എറണാകുളം നഗരത്തി​െല ഗതാഗതക്കുരുക്കിന്​ ഒരു പരിധിവരെ ആശ്വാസമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more