1 GBP = 104.11

എൽ.ജി.എസ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചു; സി.പി.ഒ സമരം തുടരും

എൽ.ജി.എസ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചു; സി.പി.ഒ സമരം തുടരും

തിരുവനന്തപുരം: എൽ.ജി.എസ് ഉദ്യോഗാർഥികൾ 36 ദിവസത്തെ സമരം പിൻവലിച്ചു. മന്ത്രി എ.കെ ബാലനുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ച ഏതാനും ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയാണെന്ന് എൽ.ജി.എസ് ഉദ്യോഗാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിയോടെ നടപ്പാക്കാമെന്ന് മന്ത്രി അറിയിച്ചതായും ഉദ്യോഗാർഥികൾ വ്യക്തമാക്കി.

അതേസമയം, രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാൽ തങ്ങൾ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് സി.പി.ഒ ഉദ്യോഗാർഥികൾ അറിയിച്ചു. ഉന്നയിച്ച വിഷയങ്ങൽ ന്യായമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി അറിയിച്ചതായും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞതായും സി.പി.ഒ റാങ്ക് ജേതാക്കളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തവർ പ്രതികരിച്ചു.

സെ​​​ക്ര​േ​ട്ട​റി​യ​റ്റ്​ ന​ട​യി​ൽ സ​മ​രം ചെയ്തിരുന്ന എ​ൽ.​ജി.​എ​സ്, സി.​പി.​ഒ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ മ​ന്ത്രി എ.​കെ. ബാ​ല​ൻ ച​ർ​ച്ച​ക്ക്​ വി​ളിച്ചത്. ആ​ദ്യ​ഘ​ട്ടം മു​​ത​ലേ മ​ന്ത്രി​ത​ല ച​ർ​ച്ച​ക്ക്​ വി​മു​ഖ​ത കാ​ട്ടി​യ സ​ർ​ക്കാ​ർ പ്ര​ക്ഷോ​ഭം ജ​ന​ശ്ര​ദ്ധ നേ​ടു​ക​യും ജ​ന​കീ​യ​മാ​വു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ ച​ർ​ച്ച​ക്ക്​ സ​ന്ന​ദ്ധ​മാ​യത്. മാ​ർ​ച്ച്​ ര​ണ്ടി​ന് സി.​പി.​ഒ റാ​ങ്ക്​ ലി​സ്​​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​ കേ​സ്​ കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more