1 GBP = 103.96

മലയാള ചലച്ചിത്രലോകത്തിന്റെ മുത്തശ്ചൻ ഇനി ഓർമ്മകളിൽ

മലയാള ചലച്ചിത്രലോകത്തിന്റെ മുത്തശ്ചൻ ഇനി ഓർമ്മകളിൽ

പ​യ്യ​ന്നൂ​ർ: ജീ​വി​ത സാ​യ​ന്ത​ന​ത്തി​ൽ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി അ​ഭി​ന​യ​ത്തി​‍െൻറ ധ​ന്യ​സൗ​ന്ദ​ര്യം ആ​സ്വാ​ദ​ക​നു പ​ക​ർ​ന്നു​ന​ൽ​കി​യ ച​ല​ച്ചി​ത്ര ലോ​ക​ത്തി​‍െൻറ മു​ത്ത​ച്ഛ​ൻ ഇ​നി ഓ​ർ​മ. കോ​റോം പു​ല്ലേ​രി വാ​ധ്യാ​ർ ഇ​ല്ല​പ്പ​റ​മ്പി​ലെ ത​റ​വാ​ട്ട് ശ്മ​ശാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ ഭൗ​തി​ക​ശ​രീ​രം അ​ഗ്നി​നാ​ള​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. 

ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തോ​ട് മ​ര​ണം​വ​രെ ചേ​ർ​ന്നു​നി​ന്ന സ​ഖാ​വി‍െൻറ സം​സ്കാ​ര ച​ട​ങ്ങ് പ​ര​മ്പ​രാ​ഗ​ത ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ത​ന്നെ​യാ​ണ്​ ന​ട​ന്ന​ത്. ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വും ക​മ്യൂ​ണി​സ​വും സ​മ​ന്വ​യി​പ്പി​ച്ച ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ അ​ന്ത്യ​യാ​ത്ര​യും സ​മാ​ന​രീ​തി​യി​ലാ​യ​ത് സ്വാ​ഭാ​വി​കം. മൂ​ത്ത​മ​ക​ൻ ഭ​വ​ദാ​സ​ൻ ന​മ്പൂ​തി​രി​യാ​ണ് ചി​ത​ക്ക് തീ​കൊ​ളു​ത്തി​യ​ത്.

രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് മ​ക​ൻ ഭ​വ​ദാ​സ​ൻ ന​മ്പൂ​തി​രി​യു​ടെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ച മൃ​ത​ദേ​ഹം 11 മ​ണി​യോ​ടെ തൊ​ട്ട​ടു​ത്ത ത​റ​വാ​ട്ടു വീ​ട്ടി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഇ​ല്ല​പ്പ​റ​മ്പി​ലെ ത​റ​വാ​ട്ടു ശ്മ​ശാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. രാ​വി​ലെ മു​ത​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് നി​ര​വ​ധി പേ​ർ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നെ​ത്തി. 

മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി ത​ളി​പ്പ​റ​മ്പ് ആ​ര്‍.​ഡി.​ഒ സൈ​മ​ണ്‍ ഫെ​ര്‍ണാ​ണ്ട​സ്, കേ​ര​ള സ​ര്‍ക്കാ​റി​നു​വേ​ണ്ടി പ​യ്യ​ന്നൂ​ര്‍ ത​ഹ​സി​ല്‍ദാ​ര്‍ കെ. ​ബാ​ല​ഗോ​പാ​ല്‍, ഹൈ​കോ​ട​തി​ക്കും ജി​ല്ല കോ​ട​തി​ക്കും വേ​ണ്ടി ക​ണ്ണൂ​ര്‍ കു​ടും​ബ കോ​ട​തി ജ​ഡ്ജി എ​ന്‍.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, എം.​എ.​സി.​ടി ജ​ഡ്ജി കെ.​പി. ത​ങ്ക​ച്ച​ന്‍, അ​ഡീ​ഷ​ന​ല്‍ ജി​ല്ല ജ​ഡ്ജി സി​ജി ഖോ​ഷി, ജി​ല്ല ജ​ഡ്ജി സി. ​സു​രേ​ഷ് കു​മാ​ര്‍, ക​ണ്ണൂ​ര്‍ സ​ബ് ജ​ഡ്​​ജി നൗ​ഷാ​ദ് അ​ലി, ത​ല​ശ്ശേ​രി സ​ബ് ജ​ഡ്ജി രാ​മു ര​മേ​ശ്, ക​ണ്ണൂ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ മു​ന്‍സി​ഫ് രാ​ജീ​വ് വാ​ച്ചാ​ല്‍, ക​ണ്ണൂ​ര്‍ മ​ജി​സ്‌​ട്രേ​റ്റ് രു​ഗ്മ, കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ കെ. ​ക​മ​ലി​നു​വേ​ണ്ടി പി. ​പ്രേ​മ​ച​ന്ദ്ര​ന്‍, സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​ക്കു​വേ​ണ്ടി പി. ​ജ​യ​രാ​ജ​ന്‍, ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍, കെ. ​കു​ഞ്ഞി​രാ​മ​ന്‍, സി​നി​മാ​താ​രം സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, എം.​പി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നു​വേ​ണ്ടി കോ​ണ്‍ഗ്ര​സ്​ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ഡി.​കെ. ഗോ​പി​നാ​ഥ്, അ​മ്മ സം​ഘ​ട​ന​ക്കു​വേ​ണ്ടി ഗി​രീ​ഷ് കു​ന്നു​മ്മ​ല്‍, ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു​വേ​ണ്ടി സം​വി​ധാ​യ​ക​ന്‍ എം.​ടി. അ​ന്നൂ​ര്‍, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​ക്കു​വേ​ണ്ടി വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​വി. കു​ഞ്ഞ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പു​ഷ്പ​ച​ക്രം അ​ര്‍പ്പി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് 98 വ​യ​സ്സു​ള്ള ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ച​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നെ​ഗ​റ്റി​വാ​യി വീ​ട്ടി​ലെ​ത്തി വി​ശ്ര​മി​ക്ക​വേ ശ്വാ​സ​ത​ട​സ്സം നേ​രി​ടു​ക​യാ​യി​രു​ന്നു. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more