1 GBP = 103.12

ഓക്‌സ്‌ഫോര്‍ഡില്‍ മലയാളി നഴ്സ് ആലീസ് എബ്രഹാം (58) കുഴഞ്ഞ് വീണു മരിച്ചു.

ഓക്‌സ്‌ഫോര്‍ഡില്‍ മലയാളി നഴ്സ് ആലീസ് എബ്രഹാം (58) കുഴഞ്ഞ് വീണു മരിച്ചു.

ഓക്സ്ഫോർഡ് :-  കൂട്ടുകാരിക്കൊപ്പം താമസിച്ചിരുന്ന പാലാ സ്വദേശിനി ആലിസ് എബ്രഹാം (58) വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. രണ്ട് ദിവസമായി ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്ന ആലീസ് കുഴഞ്ഞ് വീണതിനെ തുടർന്ന് കൂട്ടുകാരി   എമർജൻസി സർവീസിനെ വിളിക്കുകയായിരുന്നു. എന്നാൽ ആംബുലന്‍സ് എത്തി പരിശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഓക്സ്ഫോർഡ് മലയാളി സമാജത്തിൻ്റെ പരിപാടികളിൽ സജീവമായിരുന്നു മരണമടഞ്ഞ ആലീസ്. വലിയ സൗഹൃദ ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും ഒപ്പം ജോലി ചെയ്തിരുന്നവരോടും സുഹൃത്തുക്കളോടും നല്ലൊരു ബന്ധം അവർ സൂക്ഷിച്ചിരുന്നു. അവരോട് അടുത്ത് പെരുമാറിയവർക്കൊക്കെ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് അവരുടെ സുഹൃത്തുക്കൾ വേദനയോടെ ഓർമിക്കുന്നു. 

ആലിസിന്റെ ഭര്‍ത്താവ് അമേരിക്കയില്‍ ആണെന്നാണ് അറിയുന്നത്. കുടുംബം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ല എന്നാണ് അറിയുന്നത്. ആലിസിന്റെ ഒരു സഹോദരന്‍ അയര്‍ലന്റില്‍ നിന്നും യുകെയിലെത്തുന്നുണ്ട്. സഹോദരന്‍ വന്ന ശേഷം  ബാക്കി നടപടി ക്രമങ്ങളെക്കുറിച്ച് ആലോചിക്കുമെന്നാണ് അറിയുന്നത്.

 അലീസ് എബ്രഹാമിന്റെ വിയോഗത്തില്‍ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻറ് ട്രഷറർ ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്,  ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം പ്രസിഡൻ്റ് ജയകൃഷ്ണൻ ബാലകൃഷ്ണൻ നായർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more