1 GBP = 103.12

യുകെയിൽ 6,042 പുതിയ കൊറോണ വൈറസ് കേസുകളും 34 മരണങ്ങളും; അടുത്ത മാസം ദിവസം 100 മരണങ്ങൾ വീതം സംഭവിക്കുമെന്ന് സെജ് ശാസ്ത്രജ്ഞർ

യുകെയിൽ 6,042 പുതിയ കൊറോണ വൈറസ് കേസുകളും 34 മരണങ്ങളും; അടുത്ത മാസം ദിവസം 100 മരണങ്ങൾ വീതം സംഭവിക്കുമെന്ന് സെജ് ശാസ്ത്രജ്ഞർ

ലണ്ടൻ: 24 മണിക്കൂറിനുള്ളിൽ 6,042 കൊറോണ വൈറസ് കേസുകളും 34 മരണങ്ങളുമാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ശനിയാഴ്ചയേക്കാൾ 1,620 വർദ്ധനവാണ് ഇന്നലെ പുതിയ കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിയിലെ (SAGE) ഇൻഫെക്ഷ്യസ് ഡിസീസ് മോഡലിംഗ് വിദഗ്ദ്ധൻ പ്രൊഫസർ എബ്രഹാം മെഡ്‌ലി മുന്നറിയിപ്പ് നൽകുന്നത് മരണങ്ങൾ ട്രിപ്പിൾ കണക്കുകളിലേക്ക് നീങ്ങുമെന്നതിനാൽ, വൈറസ് സമൂഹത്തിന് അപകടകര’മായി തുടരുന്നുവെന്നാണ്. യുകെ ഒരു ദിവസം 10,000 കേസുകൾ രേഖപ്പെടുത്താൻ തുടങ്ങിയാൽ ദിവസം ഒരു ശതമാനം മരണനിരക്ക് രേഖപ്പെടുത്തുമെന്നാണ്, അതായത് ഒരു ദിവസം 100 മരണങ്ങൾ വരെ സംഭവിക്കാമെന്നാണ്.

നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഫീസ് ജീവനക്കാർ ‘ഇടനാഴികളിലും ലിഫ്റ്റുകളിലും സാമുദായിക മേഖലകളിലും മാസ്ക് നിർബന്ധമാക്കാനുള്ള പദ്ധതികളെക്കുറിച്ച് ആരോഗ്യ മേധാവികൾ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

സെപ്റ്റംബർ 13 വരെയുള്ള ആഴ്ചയിൽ 729 ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ 18 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഡാറ്റ വെളിപ്പെടുത്തുന്നു.

നിലവിൽ റസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവയ്ക്ക് രാത്രി 10 മണിക്ക് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ കേസുകളുടെ എണ്ണം തടയുന്നതിൽ നിയന്ത്രണങ്ങൾ പരാജയപ്പെട്ടാൽ വരും ആഴ്ചകളിൽ രാജ്യവ്യാപകമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more