1 GBP = 104.22
breaking news

കടുംപിടിത്തം അവസാനിപ്പിച്ചു; ഒടുവിൽ ട്രംപും മാസ്ക് ധരിച്ച് ആശുപത്രി സന്ദർശനം

കടുംപിടിത്തം അവസാനിപ്പിച്ചു; ഒടുവിൽ ട്രംപും മാസ്ക് ധരിച്ച് ആശുപത്രി സന്ദർശനം

വാഷിങ്​ടൺ: മാസ്​ക്​ ധരിക്കില്ലെന്ന കടുംപിടുത്തത്തിൽ നിന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപും അയയുന്നു.

ശനിയാഴ്​ച സൈനിക ആശുപത്രി സന്ദർശിക്കു​േമ്പാൾ മാസ്​ക്​ ധരിക്കുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ ആയുധം മാസ്​ക്​ ധരിക്കൽ ആണെന്ന്​ ലോകം മുഴുവനുമുള്ള വിദഗ്​ധർ അഭിപ്രായപ്പെട്ടിട്ടും, അമേരിക്കയിൽ അനുദിനം രോഗബാധിതരുടെ എണ്ണം കൂടി വന്നിട്ടും, താൻ മാസ്​ക്​ ധരിക്കുകയില്ലെന്ന പിടിവാശിയിലായിരുന്നു ട്രംപ്​.

സന്തത സഹചാരികൾ പല തവണ ‘അപേക്ഷിച്ചിട്ടും’ ട്രംപ്​ തീരുമാനം മാറ്റാൻ തയാറായിരുന്നുമില്ല. എന്നാൽ, ശനിയാഴ്​ച നടത്തുന്ന വാൾട്ടർ റീഡ്​ സൈനിക ആശുപത്രി സന്ദർശനത്തിൽ ഇതാദ്യമായി മാസ്​ക്​ ധരിക്കാനാണ്​ ട്രംപി​​െൻറ തീരുമാനം. ‘മുറിവേറ്റ നമ്മുടെ സൈനികരെ സന്ദർശിക്കുന്നതിന്​ ഞാൻ വാൾട്ടർ റീഡ്​ ആശുപത്രിയിൽ പോകുന്നുണ്ട്​. ചില കോവിഡ്​ പോരാളികളെയും സന്ദർശിക്കണം. അവർ മഹത്തായ ഒരു ജോലിയാണ്​ ചെയ്യുന്നത്​. അപ്പോൾ ഞാൻ മാസ്​ക്​ ധരിക്കണമെന്ന്​ കരുതുകയാണ്​. ഒരു ആശുപത്രിയിലേക്കാണ്​ പോകുന്നത്​ എന്നതിനാൽ അത്​ ഉചിതമാണെന്ന്​ ഞാൻ വിശ്വസിക്കുന്നു’- ഫോക്​സ്​ ന്യൂസിന്​ അനുവദിച്ച അഭിമുഖത്തിൽ ട്രംപ്​ പറഞ്ഞു. 

മാർച്ചി​​െൻറ തുടക്കത്തിൽ തന്നെ താൻ മാസ്​ക്​ ധരിക്കുകയില്ലെന്ന നിലപാട്​ ട്രംപ്​ എടുത്തിരുന്നു. ജനങ്ങളോട്​ മാസ്​ക്​ ധരിക്കാൻ ആഹ്വാനം ചെയ്​തിരുന്നെങ്കിലും സ്വയം അതിന്​ തയാറാകാതിരുന്ന ട്രംപി​​െൻറ നിലപാട്​ പ്രതിഷേധത്തിന്​ ഇടയായിരുന്നു. അതേസമയം, അതിനെ അനുകൂലിച്ചും നിരവധി​ പേർ രംഗത്തെത്തി.   

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more