1 GBP = 104.08

ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ നാളെ; തിരുക്കര്‍മ്മങ്ങള്‍ മാഞ്ചസ്റ്റർ മിഷൻ്റെ ഫേസ്ബുക്ക് പേജിലൂടെ; പാലാ മെലഡീസിൻ്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ നന്ദുകിഷോര്‍ ബാബു നയിക്കുന്ന ലൈവ് ഗാനമേളയും….

ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ നാളെ; തിരുക്കര്‍മ്മങ്ങള്‍ മാഞ്ചസ്റ്റർ മിഷൻ്റെ ഫേസ്ബുക്ക് പേജിലൂടെ; പാലാ മെലഡീസിൻ്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ നന്ദുകിഷോര്‍ ബാബു നയിക്കുന്ന ലൈവ് ഗാനമേളയും….

മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും പ്രസിദ്ധമായതും ഇംഗ്ലണ്ടിലെ മലയാറ്റൂര്‍ എന്ന് ഖ്യാതിയിൽ  അറിയപ്പെടുന്ന മാഞ്ചസ്റ്ററില്‍ ഭാരതത്തിൻ്റെ അപ്പസ്‌തോലന്‍ ക്രിസ്തു ശിഷ്യൻ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ നാളെ നടക്കും. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ  ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കുറി വി.കുർബ്ബാനയും മറ്റ് തിരുക്കര്‍മങ്ങളും ഗാനമേളയുമെല്ലാം ഓണ്‍ലൈന്‍ വഴി ആണ് നടക്കുക. 


മാഞ്ചസ്റ്റര്‍ മിഷന്‍ന്റെ ഫേസ്ബുക് പേജിലൂടെയായിരിക്കും ശുശ്രൂഷകൾ ഭക്തജനങ്ങൾക്ക് വീക്ഷിക്കാവുന്നത്. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികള്‍ക്ക് പങ്കാളികളാകാം.
ഐഡിയ സ്റ്റാര്‍ സിംഗര്‍ നന്ദുകിഷോര്‍ ബാബു നയിക്കുന്ന പാലാ മെലഡീസ് ഓര്‍ക്കസ്ട്രയുടെ ലൈവ് ഗാനമേള യാണ് ഇക്കുറി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറം പകരുക. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ വൈകുന്നേരം നാലിന് നടന്ന ആരാധനയിലും ദിവ്യബലിക്കും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഇന്ന് രാവിലെ 9 .30 നും ദിവ്യബലി ഉണ്ടായിരിക്കും.


പ്രധാന തിരുന്നാള്‍ ദിനമായ നാളെ വൈകുന്നേരം മൂന്നു മുതല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.മാഞ്ചസ്റ്ററിലെ അനുഗ്രഹീത ഗായകരായ റെക്സ് ജോസും, ജെഫ്റി റെക്സും ചേര്‍ന്ന് ഒരുക്കുന്ന ഭക്തി ഗാനമേളയായ സ്‌നേഹ സംങ്കീര്‍ത്തനത്തോട് കൂടിയാകും തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് നാലിന് ലദീഞ്ഞും ആഘോഷമായ തിരുനാൾ ദിവ്യബലിയും ഉണ്ടായിരിക്കും. ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ മിഷനിലെ കുടുംബങ്ങള്‍ പങ്കുചേരുന്ന വെര്‍ച്യുല്‍ പ്രദിക്ഷണം നടക്കും.  അഭിവന്ദ്യ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കൽ തിരുന്നാള്‍ സന്ദേശവും നൽകുന്നതാണ്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നടക്കുന്ന തിരുന്നാൾ ശുശ്രൂഷകളിൽ ഭക്തിപൂർവ്വം പങ്കു ചേർന്ന് വി.തോമാശ്ലീഹായുടെ അനുഗ്രഹം പ്രാപിക്കുവാനായി എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി മാഞ്ചസ്റ്റർ മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more