1 GBP = 103.87
breaking news

റഷ്യയിൽ ഹി​ത​പ​രി​ശോ​ധ​ന​ കഴിഞ്ഞു; പു​ടി​ന്​ 2036 വ​രെ തു​ട​രാം

റഷ്യയിൽ ഹി​ത​പ​രി​ശോ​ധ​ന​ കഴിഞ്ഞു; പു​ടി​ന്​ 2036 വ​രെ തു​ട​രാം

മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ന് 2036 വ​രെ ഭ​ര​ണ​ത്തി​ൽ തു​ട​രാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം. ഹി​ത​പ​രി​ശോ​ധ​ന​യി​ൽ 77.9 ശ​ത​മാ​നം വോ​ട്ടി​​െൻറ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ ഭേ​ദ​ഗ​തി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​റി​യി​ച്ചു. പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലു​ള്ള കാ​ലാ​വ​ധി 2024ൽ ​​അ​വ​സാ​നി​ക്കു​ന്ന പു​ടി​ന്, ര​ണ്ടു​ത​വ​ണ കൂ​ടി ഭ​ര​ണ​ത്തി​ൽ തു​ട​രാ​ൻ ഭേ​ദ​ഗ​തി അ​വ​സ​ര​മൊ​രു​ക്കും. 

ആ​റു വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ൽ നി​ല​വി​ലെ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ​യേ പ്ര​സി​ഡ​ൻ​റാ​കാ​ൻ ക​ഴി​യൂ. 20 വ​ർ​ഷ​മാ​യി അ​ധി​കാ​ര​ത്തി​ലു​ള്ള പു​ടി​ൻ ഇ​ട​ക്കാ​ല​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ണ് ഈ ​വ്യ​വ​സ്ഥ മ​റി​ക​ട​ന്ന​ത്. ജോ​സ​ഫ് സ്​​റ്റാ​ലി​നു ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം റ​ഷ്യ ഭ​രി​ക്കു​ന്ന നേ​താ​വാ​ണ്​ പു​ടി​ൻ.

അ​തേ​സ​മ​യം, ഹി​ത​പ​രി​ശോ​ധ​ന ഫ​ലം ‘വ​ൻ നു​ണ’​യാ​ണെ​ന്ന്​ റ​ഷ്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​​െൻറ വി​മ​ർ​ശ​ക​നാ​യ അ​ല​ക്​​സി ന​വാ​ൽ​നി പ​റ​ഞ്ഞു. ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​യി​ൽ ഒ​​ട്ടേ​റെ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി സ്വ​ത​ന്ത്ര നി​രീ​ക്ഷ​ണ സം​ഘ​മാ​യ ഗോ​ളോ​സ്​ ആ​രോ​പി​ച്ചു. 

എ​തി​രാ​ളി​ക​ൾ​ക്ക്​ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്താ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ച്ച​താ​യും നി​യ​മ​വി​രു​ദ്ധ​മാ​യ രൂ​പ​ത്തി​ലാ​ണ്​ ഇ​ല​ക്ട്രോ​ണി​ക്​ വോ​ട്ടി​ങ്​ മെ​ഷീ​ൻ ഒ​രു​ക്കി​യ​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. 

പ്ര​സി​ഡ​ൻ​റ്​ പ​ദ​വി കാ​ല​വ​ധി​ക്ക്​ പു​റ​മെ, സ്വ​വ​ർ​ഗ വി​വാ​ഹം നി​രോ​ധി​ക്കു​ന്ന​തി​നും ഭേ​ദ​ഗ​തി അം​ഗീ​കാ​രം ന​ൽ​കി. യു​ക്രെ​യ്​​നി​ൽ നി​ന്ന്​ റ​ഷ്യ​യി​ലേ​ക്ക്​ കൂ​ട്ടി​ച്ചേ​ർ​ത്ത, ക്രി​മി​യ, ചെ​ച്​​നി​യ, വ​ട​ക്ക​ൻ കോ​ക​സ​സ്, ടു​വ, സൈ​ബീ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ടി​ങ്​ ശ​ത​മാ​നം 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലാ​ണെ​ന്ന്​ തെ​ര​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മൊ​ത്തം വോ​ട്ടി​ങ്​ ശ​ത​മാ​നം 65 ആ​ണെ​ന്നും ക​മീ​ഷ​ൻ അ​റി​യി​ച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more