1 GBP = 103.85
breaking news

കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത്; 24 മണിക്കൂറിനിടെ 6977 പോസിറ്റീവ് കേസുകള്‍ 154 മരണം

കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത്; 24 മണിക്കൂറിനിടെ 6977 പോസിറ്റീവ് കേസുകള്‍ 154 മരണം

കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത്. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ഇറാനെ മറികടന്നു. രാജ്യത്ത് കൊവിഡ് മരണം 4000 കടന്നു. 4021 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 6977 പോസിറ്റീവ് കേസുകളും 154 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 57720 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്.

കൊവിഡ് വ്യാപനം രൂക്ഷമായ ഇറാനില്‍ ഇതുവരെ 136,000 കേസുകളാണ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 138845 ആയതോടെ ഇന്ത്യ ഇറാനെ മറികടന്നു. ഇതോടെ, കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത് എത്തി. ദിനംപ്രതി 5.3 ശതമാനം കേസുകളുടെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് കേസുകളുടെ 40 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് 83 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ മേലെയാണ് മരണനിരക്ക്.

അതേസമയം, രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 41.6 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 30,33,591 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. 24 മണിക്കൂറിനിട 90,170 സാമ്പിളുകള്‍ പരിശോധിച്ചു. എന്നാല്‍, ശനിയാഴ്ച നടന്ന പരിശോധനകളമായി തട്ടിച്ചു നോക്കുമ്പോള്‍ 18,453 എണ്ണത്തിന്റെ കുറവുണ്ടായി. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 405 പോസിറ്റീവ് കേസുകളും 30 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഹമ്മദാബാദിലാണ് 310 പുതിയ കേസുകളും 25 മരണവും. ആകെ കൊവിഡ് കേസുകള്‍ 14468ഉം മരണം 888ഉം ആയി. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 635 പുതിയ കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 14053ഉം മരണം 276ഉം ആയി. ഡല്‍ഹി എയിംസിലെ ജീവനക്കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. രോഗവ്യാപനത്തെ തുടര്‍ന്ന് ഗാസിയാബാദ്. ഡല്‍ഹി അതിര്‍ത്തി അടച്ചു. ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റെയില്‍വേ ആസ്ഥാനം അടച്ചുപൂട്ടി. രാജസ്ഥാനില്‍ കൊവിഡ് ബാധിതര്‍ 7173 ആയി. കര്‍ണാടകയില്‍ 69 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 363 ജവാന്മാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് സിആര്‍പിഎഫ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more