1 GBP = 104.01

അമേരിക്കയിൽ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; മുൻപേജ് മരിച്ചവർക്കായി മാറ്റിവച്ച് ന്യൂയോർക്ക് ടൈംസ്

അമേരിക്കയിൽ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; മുൻപേജ് മരിച്ചവർക്കായി മാറ്റിവച്ച് ന്യൂയോർക്ക് ടൈംസ്

കൊറോണ വൈറസ് വളരെയധികം രൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കാറായി. അതിനിടെ അമേരിക്കയിലെ പ്രമുഖ പത്രമായ ന്യൂയോർക്ക് ടൈംസ് തങ്ങളുടെ ആദ്യ പേജ് മരണമടഞ്ഞവർക്കായി മാറ്റിവച്ചിരിക്കുകയാണ്. ഞായറാഴ്ചത്തെ ന്യൂയോർക്ക് ടൈംസിന്റെ ഒന്നാം പേജിന്റെ മുഴുവൻ ഭാഗവും കൊവിഡിൽ മരണമടഞ്ഞവർക്ക് വേണ്ടിയുള്ളതാണ്. മരണം ഒരു ലക്ഷത്തിലേക്ക് കടന്നതിന്റെ പ്രാധാന്യം ആളുകൾക്ക് മനസിലാക്കിക്കൊടുക്കാനാണ് പത്രത്തിൽ ഇത്തരത്തിലൊരു വ്യത്യസ്തത ഒരുക്കിയിരിക്കുന്നത്. ഗ്രാഫിക്‌സും ചിത്രങ്ങളും ഉപയോഗിച്ച് സമ്പന്നമാക്കാറുള്ള ആദ്യ പേജ് ഒരു വമ്പൻ പട്ടിക മാത്രമാക്കി പത്രത്തിന്റെ അധികൃതർ ചുരുക്കി

‘യുഎസിലെ മരണങ്ങൾ 100000 ത്തിന് അടുത്ത്; കണക്കാക്കാൻ സാധിക്കാത്ത നഷ്ടം’ എന്ന മുഖ്യ തലക്കെട്ടിനുള്ളിലാണ് മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ മാത്രമായി പത്രം കൊടുത്തിരിക്കുന്നത്. ഈ ആയിരം പേരുകൾ മരണപ്പെട്ടവരിൽ ഒരു ശതമാനത്തെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. ഇവ കേവലം സംഖ്യകൾ മാത്രമല്ലെന്നും പത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു.

ലേഖനങ്ങൾ, ഫോട്ടോഗ്രാഫുകൾ, ഗ്രാഫിക്സ് എന്നിവയുടെ സ്ഥാനത്ത് മരണപ്പെട്ടവരുടെ പട്ടിക മാത്രം കൊടുത്തത് നഷ്ടപ്പെട്ട മനുഷ്യരുടെ ജീവിതത്തിന്റെ പരപ്പും വൈവിധ്യവും അറിയിക്കാനുള്ള ശ്രമമായാണെന്ന് പത്രത്തിന്റെ ഗ്രാഫിക്സ് ഡെസ്‌ക് അസിസ്റ്റന്റ് എഡിറ്റർ സിമോൺ ലാൻഡൺ പറഞ്ഞു. 40 വർഷത്തിന്റെ ഇടയ്ക്ക് ഇങ്ങനെ ചിത്രങ്ങൾ ഇല്ലാത്ത പത്രം ഉണ്ടായത് തന്റെ ഓർമയിലില്ലെന്നും ഗ്രാഫിക്‌സ് മാത്രമുള്ള പേജുകൾ കണ്ടിട്ടുണ്ടെന്നും ചീഫ് ക്രിയേറ്റീവ് ഓഫീസർ ടോം ബോഡ്കിൻ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more