1 GBP = 103.82
breaking news

ശ്രീലങ്കൻ ഭീകരാക്രമണം; ചാവേറുകളിൽ ഒരാൾ പഠിച്ചത് ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റിയിൽ; ചാവേറുകളായി പൊട്ടിത്തെറിച്ച ഒമ്പതംഗ സംഘത്തിൽ അതിസമ്പന്നരായ രണ്ടു സഹോദരന്മാരും

ശ്രീലങ്കൻ ഭീകരാക്രമണം; ചാവേറുകളിൽ ഒരാൾ പഠിച്ചത് ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റിയിൽ; ചാവേറുകളായി പൊട്ടിത്തെറിച്ച ഒമ്പതംഗ സംഘത്തിൽ അതിസമ്പന്നരായ രണ്ടു സഹോദരന്മാരും

ലണ്ടൻ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നു. ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമായി പൊട്ടിത്തെറിച്ചത് ഒമ്പത് ചാവേറുകളാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. അതേസമയം ചാവേറായി പൊട്ടിത്തെറിച്ച ഭീകരരെല്ലാം ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തികമായി മുന്നോട്ട് നിൽക്കുന്നവരുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ഒരാൾ ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും ഉന്നത വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. 2006-2007 കാലഘട്ടത്തിലാണ് ഇയ്യാൾ ബ്രിട്ടനിലെ സൗത്ത് ഈസ്റ്റിലുള്ള യൂണിവേഴ്‌സിറ്റിയിൽ പഠനം നടത്തിയതെന്നാണ് റിപ്പോർട്ട്. അബ്ദുൽ ലത്തീഫ് ജമീൽ എന്ന ഇയ്യാൾ പിന്നീട് ആസ്‌ട്രേലിയയിൽ ബിരുദാനന്തര പഠനവും നടത്തിയിട്ടുണ്ട്. ശ്രീലങ്കൻ ഡെപ്യൂട്ടി ഡിഫൻസ് മിനിസ്റ്റർ റൊവാൻ വിജയവർദ്ധനെയാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. അതേസമയം ഇയ്യാൾ പഠിച്ച യൂണിവേഴ്സിറ്റിയുടെയോ കോളേജിന്റെയോ പേരുകൾ പുറത്ത് വിട്ടിട്ടില്ല.

ബ്രിട്ടൻ രഹസ്യാന്വേഷണ വിഭാഗവും ഇത് സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നാണ് സൂചനകൾ. ഇവിടെ ഇയ്യാൾ പഠിക്കുന്ന സമയത്താണോ ഭീകരവാദത്തിലേക്ക് മാറിയത് എന്നതാണ് പ്രധാന അന്വേഷണം. ചാവേറുകളായെത്തിയ ഒമ്പതംഗ സംഘത്തിലെ രണ്ടുപേർ അതിസമ്പന്ന കുടുംബത്തിലെ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ മറ്റൊരാളുടെ ക്ളോസപ്പ് ദൃശ്യങ്ങളാണ് കൂടുതൽ തെളിവുകൾക്ക് കാരണമായത്. സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ഇയ്യാൾ പള്ളിമുറ്റത്തേക്ക് ശാന്തനായെത്തുന്നതും അവിടെയുണ്ടായിരുന്ന കൊച്ചു കുട്ടിയെ തലോടുന്നതും ദൃശ്യങ്ങളില്‍ കാണാം. ശ്രീലങ്കന്‍ മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ബാഗ് ചുമലിലിട്ട് സാധാരണ രീതിയില്‍ പള്ളിമുറ്റത്തെത്തുന്ന ആള്‍ അവിടെ നില്‍ക്കുകയായിരുന്ന കൊച്ചു പെണ്‍കുട്ടിയുമായി കൂട്ടിമുട്ടാന്‍ തുടങ്ങി. തുടര്‍ന്ന് കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടിയ ഇയാള്‍ സാവധാനം പള്ളിക്ക് അകത്തേക്ക് പ്രവേശിക്കുന്നത്. ഈസ്റ്റര്‍ ദിനത്തിലെ കുര്‍ബാന നടക്കുന്ന പള്ളിക്കുള്ളിലേക്ക് ഒരു വശത്തെ വാതില്‍ വഴി പ്രവേശിച്ച ഇയാള്‍ അള്‍ത്താരക്ക് അടുത്ത് ഏറ്റവും മുമ്പിലായി ഇരിക്കുന്നതും കാണാം.

ശ്രീലങ്കൻ ഇന്റലിജൻസ് വിഭാഗം ദൃശ്യങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അവരെ കൊണ്ടെത്തിച്ചത് കൊളംബോയിലെ അതിസമ്പന്നമായ കുടുംബത്തിലേക്കായിരുന്നു. ആ കുടുംബത്തിലെ മക്കളാണ് ചാവേറായി പൊട്ടിത്തെറിച്ച സംഘത്തിലെ രണ്ടു പേർ. ഇൽഹാം ഇബ്രാഹിം, ഇൻഷാഫ് എന്നിങ്ങനെയായിരുന്നു ആ സഹോദരന്മാരുടെ പേരുകൾ. ഫൈവ് സ്റ്റാർ ഹോട്ടലായ ലാ ഷാൻഗ്രിഗമിലെ റെസ്റ്റോറന്റിലാണ് സഹാദരന്മാരായ ചാവേറുകൾ പൊട്ടിത്തെറിച്ചത്. കൊളംബോയിലെ ഡമാറ്റാഗോഡയിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ വീട് റെയ്ഡ് ചെയ്തു. പക്ഷെ, അവർക്ക് പിടി കൊടുക്കാൻ മനസ്സില്ലാതെ ഇൽഹാമിന്റെ ഗർഭിണിയായ ഭാര്യ ഫാത്തിമ, വീട്ടിൽ സൂക്ഷിച്ചിരുന്ന ബോംബിനെ ട്രിഗർ ചെയ്തു. സ്‌ഫോടനത്തിൽ, ഫാത്തിമ, അവരുടെ ഗർഭാവസ്ഥയിലുള്ള കുഞ്ഞ്, മൂന്ന് കുട്ടികൾ, അവരെ അന്വേഷിച്ചു ചെന്ന പൊലീസ് ഇൻസ്‌പെക്ടർ, രണ്ടു കോൺസ്റ്റബിൾമാർ എന്നിവർ കൊല്ലപ്പെട്ടു.

കൊളോസസ്സ് എന്ന പേരിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്പുനിർമാണ ഫാക്ടറിയാണ് ഈ ആക്രമണങ്ങൾക്കെല്ലാമുള്ള ബോംബ് നിർമാണ ഫാക്ടറിയായി പ്രവർത്തിച്ചതെന്നു പറയപ്പെടുന്നു. ഇവിടെ നിർമിച്ച സ്റ്റീൽ ബോൾട്ടുകളും , സ്‌ക്രൂകളും മറ്റുമാണ് ബോംബുകളിൽ സ്ഫോടകവസ്തുക്കളോടൊപ്പം നിറച്ചത്. അവയാണ് നിരപരാധികളായ നൂറുകണക്കിനാളുകളുടെ ദേഹത്ത് തുളച്ചുകേറി അവർക്ക് ജീവാപായമുണ്ടാക്കിയത്. ഒമ്പതംഗ ചാവേർ സംഘത്തിലെ എട്ടു പേരെയും തിരിച്ചറിഞ്ഞതായി ഇന്റലിജൻസ് വിഭാഗം പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മൗലവി സെഹ്‌റാൻ ഹാഷിം എന്നയാളാണ് ഈ പദ്ധതിയുടെ സൂത്രധാരൻ എന്നാണ് മിറർ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാഷിം തന്നെയാണ് ബ്രിട്ടീഷ് സഹോദരങ്ങളായ അമേലിയുടെയും ഡാനിയേലിന്റെയും മരണത്തിനു കാരണമായ ബോംബ് പൊട്ടിച്ച ചാവേറും. ഹാഷിമിന്റെ ശ്രീലങ്കൻ തമിഴ് ഭാഷയിലുള്ള പ്രകോപനപരമായ പ്രഭാഷങ്ങൾ ഏറെ നാളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more