1 GBP = 103.12

ലണ്ടൻഡറിയിൽ രക്തരൂക്ഷിത കലാപം; വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തക വെടിയേറ്റ് കൊല്ലപ്പെട്ടു

ലണ്ടൻഡറിയിൽ രക്തരൂക്ഷിത കലാപം; വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തക വെടിയേറ്റ് കൊല്ലപ്പെട്ടു

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ ലണ്ടൻഡറിയിൽ വിമത റിപ്പബ്ലിക്കുകൾ അഴിച്ചുവിട്ട കലാപത്തെത്തുടർന്ന് 29 കാരിയായ വനിതാ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണത്തിനിടെ ആയുധധാരി വെടിവയ്പ്പ് നടത്തിയത്. തുടർന്നാണ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തുക്കൾ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി വ്യക്തമല്ല.

ഭീകരാക്രമണമെന്ന തലത്തിൽ തന്നെയാണ് പോലീസ് കേസ് കൈകാര്യം ചെയ്യുന്നത്. വിമത റിപ്പബ്ലിക്കന്മാരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ക്രേഗാൻ ഡ്രിസ്ട്രിക്ടിൽ നിരവധി വീടുകളിൽ പോലീസ് റെയ്‌ഡ്‌ നടത്തിയതിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപമേഖല കൂടുതൽ സങ്കീര്ണമാകുന്നുവെന്ന് കാട്ടി സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്ത് പത്ത് മിനിട്ടിനു ശേഷമാണ് റിപ്പോർട്ടർ കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങളും ഇവിടങ്ങളിൽ നിന്ന് മോഷണം പോയിട്ടുണ്ട്.

വെടിയേറ്റ റിപ്പോർട്ടർക്ക് അരികിൽ മറ്റൊരു വനിതാ റിപ്പോർട്ടറും ഉണ്ടായിരുന്നു. ഇവരാണ് പോലീസിനോട് ആംബുലൻസ് ആവശ്യപ്പെട്ടതുംആശുപത്രിയിൽ എത്തിച്ചതും. എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്ന് മാധ്യമപ്രവർത്തകയായ ലിയോണ ഒ’ നീൽ വ്യക്തമാക്കുന്നു. 1915 ലെ ഈസ്റ്റർ റൈസിംഗിന്റെ ഓർമ്മ പുതുക്കാനാണ് കലാപം അഴിച്ചു വിട്ടിരിക്കുന്നതെന്നാണ് നിഗമനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more