1 GBP = 103.95
breaking news

കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ദുഃഖവെള്ളി

കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ദുഃഖവെള്ളി

യേശുദേവന്റെ കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. കുരിശിന്‍റെ വഴികളിലൂടെ നടന്ന് വിശ്വാസികള്‍ പീഡാനുഭവത്തെ അനുസ്മരിക്കും. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.

ദുഃഖ വെള്ളിയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകള്‍ നടക്കും. യേശു ക്രിസ്തുവിന്റെ തിരുശരീരം കുരിശില്‍ നിന്നിറക്കി നഗരി കാണിക്കല്‍ പ്രദക്ഷിണവും ഇന്ന് നടക്കും. പെസഹ ദിനമായ ഇന്നലെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും കാല്‍ കഴുകള്‍ ചടങ്ങും നടന്നു.

വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് കുരിശ് മല കയറ്റം നടക്കും. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാര പ്രദക്ഷിണം നടത്തും. ഞായറാഴ്ചയാണ് യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അനുസ്മരിക്കുന്ന ഈസ്റ്റര്‍. ഇതോടെ 50 ദിനങ്ങള്‍ നീണ്ട് നില്‍ക്കുന്ന വലിയ നോമ്പിനും പരിസമാപ്തിയാവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more