1 GBP = 102.95
breaking news

ബി.ജെ.പിയില്‍ സീറ്റിന് പിടിവലി; ആര്‍.എസ്.എസിന് അതൃപ്തി

ബി.ജെ.പിയില്‍ സീറ്റിന് പിടിവലി; ആര്‍.എസ്.എസിന് അതൃപ്തി

കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ച് ആര്‍.എസ്.എസ്. പാര്‍ട്ടിയിലെ ഗ്രൂപ്പിസം ബി.ജെ.പിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നു. വിജയസാധ്യതയുള്ള സീറ്റിനായി നേതാക്കള്‍ തമ്മിലടിക്കുന്നുവെന്നും ആര്‍.എസ്.എസ് വിമര്‍ശനമുന്നയിച്ചു. ബി.ജെ.പി കോര്‍ കമ്മിറ്റി സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ സുപ്രധാന ഇടപെടല്‍ ആര്‍.എസ്.എസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും.

കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കികൊണ്ടുവരാന്‍ ഇടപെട്ട ആര്‍.എസ്.എസ് നേതൃത്വം കെ സുരേന്ദ്രന് പത്തനംതിട്ട നല്‍കണമെന്ന നിലപാടിലായിരുന്നു. ഇതോടെ തെക്കന്‍കേരളത്തിലെ നിര്‍ണായക ശക്തിയായി മാറാന്‍ ബി.ജെ.പിക്ക് കഴിയുമെന്നും ആര്‍.എസ്.എസ് നേതൃത്വം വിലയിരുത്തിയിരുന്നു. അതേസമയം ഇതിന് വിരുദ്ധമായി പി.എസ് ശ്രീധരന്‍പിള്ളക്ക് പത്തനംതിട്ടയിലേക്ക് പ്രഥമ പരിഗണന നല്‍കുന്ന പട്ടികയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ ഇതിന് ശേഷവും തമ്മിലടി രൂക്ഷമാകുകയും അന്തിമധാരണകളിലേക്ക് എത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അതൃപ്തിയുമായി ആര്‍.എസ്.എസ് രംഗത്തെത്തിയത്.

ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോകാനാണ് ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുന്നതെന്നും പാര്‍ട്ടിയുടെ വിജയസാധ്യത എന്നതിനപ്പുറം സ്വന്തം സീറ്റിനായുള്ള പിടിവലിയാണ് നടക്കുന്നതെന്നുമാണ് ആര്‍.എസ്.എസ് വിമര്‍ശം. തമ്മിലടി അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ പിന്തുണച്ച് ഗ്രൂപ്പിസത്തിന് തടയിടാനുള്ള ശ്രമവും ആര്‍.എസ്.എസിന്റെ ഭാഗത്ത് നിന്നുണ്ടായേക്കും. ബി.ജെ.പി കേന്ദ്രനേതൃത്വം വിഷയത്തില്‍ ഉചിതമായ ഇടപെടല്‍ എത്രയും വേഗം നടത്തണമെന്നാണ് ആര്‍.എസ്.എസിന്റെ ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more