1 GBP = 103.12

യുക്​മ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം ബര്‍മ്മിങ്ഹാമില്‍; അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം… 

യുക്​മ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം ബര്‍മ്മിങ്ഹാമില്‍; അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം… 

മാര്‍ച്ച് 9 ശനിയാഴ്ച്ച ബര്‍മ്മിങ്ഹാമില്‍ വച്ച് നടന്ന യുക്​മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മനോജ് കുമാര്‍ പിള്ള പ്രസിഡന്റും അലക്​സ് വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയുമായ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം മാര്‍ച്ച് 30ന് ബര്‍മ്മിങ്ഹാമില്‍ വച്ച് കൂടുന്നതായിരിക്കും. തെരഞ്ഞെടുപ്പില്‍ വിജയികളായ ദേശീയ ഭാരവാഹികള്‍, വിവിധ റീജണുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍, റീജണല്‍ പ്രസിഡന്റുമാര്‍ എന്നിവരായിരിക്കും യോഗത്തില്‍ പങ്കെടുക്കുന്നത്.

നാളിതുവരെയുള്ള യുക്​മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി വന്നിട്ടുള്ള യു.കെയിലെ മലയാളി സമൂഹത്തിന്റെ പിന്തുണ പുതിയ ഭരണസമിതിയ്ക്കും ഉണ്ടാവണമെന്ന് ദേശീയ പ്രസിഡന്റ് മനോജ്​കുമാര്‍ പിള്ള അഭ്യര്‍ത്ഥിച്ചു. മുന്‍ഭരണസമിതികള്‍ ചെയ്തിട്ടുള്ളതുപോലെ  യു.കെയിലെ മലയാളി സമൂഹത്തില്‍ നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് അവ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയെടുക്കുന്നതന് അനുസരിച്ചായിരിക്കും പുതിയ ഭരണസമിതിയും പ്രവര്‍ത്തനനയം രൂപീകരിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി മാര്‍ച്ച് 24 ഞായറാഴ്ച്ച വൈകിട്ട് വരെ ആളുകള്‍ അയയ്ക്കുന്ന അഭിപ്രായങ്ങള്‍ വിലയിരുത്തിയ ശേഷം കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും. ജനറല്‍ സെക്രട്ടറിയുടെ പേരിലുള്ള [email protected] എന്ന ഇ-മെയിലാണ് ഇവ അയയ്ക്കേണ്ടത്.

യുക്​മയുടെ കഴിഞ്ഞ ഭരണസമിതി നടത്തിയിട്ടുള്ള പരിപാടികള്‍ പരിഷ്ക്കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അതോടൊപ്പം

യുക്​മയില്‍ നിന്നും നടപ്പിലാക്കണമെന്ന് പ്രതീക്ഷിക്കുന്ന നവീനങ്ങളായ ആശയങ്ങളും എഴുതി അറിയിക്കാവുന്നതാണ്. ജനങ്ങളില്‍ നിന്നുള്ള അഭിപ്രായം സ്വരൂപിച്ച് അതിനെ അടിസ്ഥാനമാക്കി കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിക്കുന്ന ഒരു ജനകീയ ഭരണസമിതിയാവും പ്രവര്‍ത്തനക്ഷമമാവുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലഘട്ടത്തിലെ വീറും വാശിയുമൊക്കെ നാളെകളില്‍ സംഘടനയുടെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കുന്നതിന് എല്ലാവരും സജീവമായി പ്രവര്‍ത്തനരംഗത്ത് ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

മനോജ് കുമാർ പിള്ള (പ്രസിഡന്റ്) – O7960357679

അലക്സ് വർഗ്ഗീസ് (സെക്രട്ടറി) – O7985641921

അനീഷ് ജോൺ

(ട്രഷറർ) – O7916123248

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more