1 GBP = 103.12

ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണം: സുപ്രീംകോടതി

ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണം: സുപ്രീംകോടതി

ദില്ലി: ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തെ പത്ത് ലക്ഷം ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിറക്കിയിരിക്കുന്നത്. ജൂലൈ 27 ന് മുമ്പ് ഒഴിപ്പിക്കണം എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

വനാവകാശ നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീംകോടതി ഉത്തരവ്. വനാവകാശ നിയമ പ്രകാരം, വനഭൂമിക്ക് അവകാശം ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തിയവരെയാണ് ഒഴിപ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.

കേരളത്തില്‍ 39999 അപേക്ഷകളില്‍ സര്‍ക്കാര്‍ നിരസിച്ച 894 അപേക്ഷകരെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കനാണ് സുപ്രീംകോടതി ഉത്തരവിറക്കിയിരിക്കുന്നത്. അപേക്ഷ നിരസിച്ചവരെ എന്ത് കൊണ്ട് വനത്തില്‍ നിന്ന് ഒഴിപ്പിച്ചില്ല എന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more