1 GBP = 103.12

ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കും; ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറും എന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കും; ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറും എന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

ദില്ലി: ഭീകരവാദത്തെ ചെറുക്കാന്‍ ഇന്ത്യയുമായി എല്ലാ വിധത്തിലും സഹകരിക്കും എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഭീകരവാദം ഒരു പൊതുവായ വിഷയമാണ്. അതിനാല്‍ ഇതിനെ ചെറുക്കാന്‍ എല്ലാ വിധത്തിവുള്ള സഹായവുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. സൗദിയുടെ ഇന്റലിജന്‍സ് വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പാകിസ്താന് മുന്നറിയിപ്പ് നല്‍കികൊണ്ടുള്ളതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഭീകരവാദ സംഘടനകള്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ സമ്മര്‍ദ്ധം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയാതായി പ്രധാനമന്ത്രി പറഞ്ഞു. സൗദിയുമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തായും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദം ഇല്ലാതാക്കാന്‍ അത്തരത്തിലുള്ള ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം എന്നും തക്കതായ ശിക്ഷ നല്‍കണം പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ അഞ്ച് കാരാറില്‍ ഒപ്പുവച്ചു. പാകിസ്താന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more