1 GBP = 103.91

പിണറായി സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നടന്നു

പിണറായി സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നടന്നു

കോഴിക്കോട്: പിണറായി സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നടന്നു. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞതായി പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതി തടയാനും സര്‍വമേഖലയിലും വികസനം കൊണ്ടുവരാന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

നിപ്പാബാധയെ തുടര്‍ന്ന് മരിച്ച ലിനിയുടെ മക്കളായ ഋതുലും സിദ്ധാര്‍ഥും നല്‍കിയ ദീപം പകര്‍ന്നാണ് സര്‍ക്കാറിന്റെ ആയിരംദിന ആഘോഷ പരിപാടികള്‍ക്ക് മുഖ്യമന്ത്രി കോഴിക്കോട്ട് തുടക്കമിട്ടത്. തന്റെ സര്‍ക്കാറിന്റെ വികസന മുന്നേറ്റങ്ങള്‍ ഒന്നൊന്നായി മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. മുന്‍ സര്‍ക്കാറിന്റെ കാലത്തേയും കഴിഞ്ഞ 1000 ദിനങ്ങളും മുഖ്യമന്ത്രി താരത്മ്യം ചെയ്തു. അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളംമാറി. എന്നാല്‍ ഇപ്പോഴും ചില മേഖലകളില്‍ അഴിമതിയുണ്ട്.

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന നെഗറ്റീവ് ചിന്താഗതികളെ മറികടക്കാനായി. പശ്ചാത്തല സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. സര്‍വതല സ്പര്‍ശിയായ സമഗ്ര വികസനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാന്‍ കഴിഞ്ഞത് വരുംകാലത്ത് മികച്ച നേട്ടമാകും.

പൊതുവിദ്യാലയങ്ങളും ആതുരസ്ഥാപനങ്ങളും മികച്ച സേവനമാണ് ഇക്കാലയളവില്‍ നല്‍കിയത്. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഇനി നവകേരള നിര്‍മാണമാണ് മുന്നിലുള്ളത്. വിദേശ സഹായം ലഭിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞെങ്കിലും കേരളം മുന്നോട്ട് പോകും. പ്രതിസന്ധി ഘട്ടങ്ങളില്‍ നാട്ടുകാരുടെ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞത് വലിയ ആത്മവിശ്വാസമാണ് സര്‍ക്കാറിന് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവ് കേരള പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എകെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എംപി വിരേന്ദ്രകുമാര്‍ എംപി തുടങ്ങിവര്‍ പങ്കെടുത്തു. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ വികസന സെമിനാറുകള്‍, സാംസ്‌കാരിക സംവാദങ്ങള്‍ തുടങ്ങിയവയും നടക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more