1 GBP = 103.92
breaking news

ജിഹാദി വധു ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിക്കൊണ്ട് ഹോം സെക്രട്ടറിയുടെ ഉത്തരവ്

ജിഹാദി വധു ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിക്കൊണ്ട് ഹോം സെക്രട്ടറിയുടെ ഉത്തരവ്

ലണ്ടൻ: സിറിയൻ യുദ്ധഭൂമിയിൽ ജനിച്ച മകനുമായി തിരികെ ബ്രിട്ടനിലെത്തി ജീവിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ജിഹാദി വധു ഷമീമ ബീഗത്തിന് ഹോം ഓഫീസിന്റെ വക ശക്തമായ തിരിച്ചടി. ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിക്കൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ഹോം സെക്രട്ടറി സാജിദ് ജാവീദ് നേരിട്ടിടപെട്ടാണ് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പത്തൊമ്പതുകാരിയായ ഷമീമ ബീഗത്തിന്റെ ഈസ്റ്റ് ലണ്ടനിൽ താമസിക്കുന്ന മാതാപിതാക്കൾക്ക് ലഭിച്ചു,

2015 ലാണ് മറ്റ് രണ്ടു സ്‌കൂൾ കുട്ടികളോടൊപ്പം ഐസിസ് പോരാളിയെ വിവാഹം ചെയ്ത് ഐസിസിൽ പ്രവർത്തിക്കാൻ സിറിയയിലേക്ക് കടന്നത്. യുദ്ധഭൂമിയിൽ നിരവധി യാതനകളാണ് ഇവർ അനുഭവിച്ചത്. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളിൽ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ ബിബിസിയുമായി നടത്തിയ അഭിമുഖങ്ങളിൽ ഐസിസ് പോരാട്ടങ്ങളെ ന്യായീകരിച്ചിരുന്നു. ഐസിസിനെതിരെ നടത്തിയ സൈനിക നടപടികളുടെ ഭാഗമായാണ് ബ്രിട്ടനിൽ അരങ്ങേറിയ ഭീകരാക്രമണങ്ങളെന്നും ഇവർ ആരോപിച്ചിരുന്നു. ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയ ബീഗം ബ്രിട്ടനിലേക്ക് തിരിച്ചു വരണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. എന്നാലിത് വാർത്താമാധ്യമങ്ങളിൽ നിറഞ്ഞതോടെ വൻ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നുണ്ടായത്.

ഹോം ഓഫീസിന്റെ നടപടിക്കെതിരെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്ഇ. തീരുമാനത്തിനെതിരെ അപ്പീൽ നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കുടുംബം. നേരത്തെ എം ഐ 6 എന്നാൽതലവൻ ഇത്തരത്തിൽ രാജ്യം വിട്ട് പോയ ബ്രിട്ടീഷ് പൗരന്മാർക്ക് തിരിച്ച് ബ്രിട്ടനിലേക്ക് വരാൻ അനുമതി നൽകിക്കൊണ്ട് നടത്തിയ പ്രസ്താവനയും കുടുംബം ചൂണ്ടിക്കാട്ടുന്നു. ഇരട്ട പൗരത്വമുള്ള ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയത് മനുഷ്യാവകാശ ധ്വംസനമല്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കുന്നു. ബംഗ്ലാദേശ് പൗരത്വവും ബീഗത്തിനുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more