1 GBP = 104.11

ലേബര്‍ പാര്‍ട്ടി ചരിത്രപരമായ പിളര്‍പ്പിന്റെ വക്കില്‍. നൂറോളം എംപിമാരെ ആക്ടിവിസ്റ്റുകള്‍ പുറത്താക്കാനുള്ള നീക്കങ്ങളാണ് സജീവമാകുന്നത്

ലേബര്‍ പാര്‍ട്ടി ചരിത്രപരമായ പിളര്‍പ്പിന്റെ വക്കില്‍. നൂറോളം എംപിമാരെ ആക്ടിവിസ്റ്റുകള്‍ പുറത്താക്കാനുള്ള നീക്കങ്ങളാണ് സജീവമാകുന്നത്

ലേബര്‍ പാര്‍ട്ടി ചരിത്രപരമായ പിളര്‍പ്പിന്റെ വക്കില്‍. നൂറോളം എംപിമാരെ ആക്ടിവിസ്റ്റുകള്‍ പുറത്താക്കാനുള്ള നീക്കങ്ങളാണ് സജീവമാകുന്നത്. പാര്‍ട്ടിയിലെ മിതവാദികളാണ് ഈ ചര്‍ച്ചകള്‍ നടത്തുന്നത്. പാര്‍ട്ടി പിളര്‍ത്തി പുതിയ യൂറോപ്പ് അനുകൂല പാര്‍ട്ടി രൂപീകരിക്കാനാണ് ഒരുങ്ങുന്നത്. ആന്റി-സെമിറ്റിസം പ്രതിസന്ധിയും, രണ്ടാം ഹിതപരിശോധനയില്‍ പ്രചരണം ആരംഭിക്കാനും ജെറമി കോര്‍ബിന്‍ പരാജയപ്പെട്ടെന്നാണ് ഈ ഗ്രൂപ്പിന്റെ പരാതി.

പാര്‍ട്ടിയില്‍ ഇടതുപക്ഷ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റമാണെന്നും ഇത് തങ്ങളെ തന്നെ ഇല്ലാതാക്കുമെന്നും ഈ മിതവാദി ഗ്രൂപ്പ് ഭയപ്പെടുന്നു. മുന്‍നിര എംപിമാരായ എഡ് മിലിബന്ദ്, വെയ്റ്റ് കൂപ്പര്‍ തുടങ്ങിയവര്‍ ഡീസെലക്ഷന്‍ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 എംപിമാരെയാണ് പ്രാദേശിക തലത്തില്‍ തന്നെ ചവിട്ടിപ്പുറത്താക്കാന്‍ നീക്കങ്ങള്‍ നടക്കുന്നത്. മുന്‍ ലേബര്‍ നേതൃത്വ മത്സരാര്‍ത്ഥി ചൂകാ ഉമുനയാണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത്. പാര്‍ട്ടി പിളര്‍ത്താനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. 

പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോരുകയാണെന്ന് ഉറപ്പിച്ചാല്‍ വീട് കത്തിച്ചിട്ട് പുറത്തുവരാമെന്നാണ് ഒരു ലേബര്‍ വിമതന്‍ പ്രതികരിച്ചിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് എംപിമാരെ ഡീസെലക്ട് ചെയ്യുന്ന നടപടി അപൂര്‍വ്വമായി മാത്രമാണ് നടക്കാറുള്ളത്. എന്നാല്‍ ലേബര്‍ ജനറല്‍ സെക്രട്ടറി ജെന്നി ഫോര്‍ബി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത് ആശങ്ക വളര്‍ത്തുകയാണ്.

എംപിമാര്‍ രാജിവെച്ച് പോകരുതെന്ന് ജെറമി കോര്‍ബിന്റെ അടുത്ത ആളാണ് ജോണ്‍ മക്‌ഡൊണാള്‍ മുന്നറിയിപ്പ് നല്‍കി. ലേബര്‍ പാര്‍ട്ടി പൊളിഞ്ഞാല്‍ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് തളര്‍ന്നിരിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more