1 GBP = 103.12

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് പരിക്ക്

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് പരിക്ക്

കശ്മീര്‍ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കേന്ദ്രം സൈന്യം വളഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതേസമയം പുല്‍വാമയിലെ സി.ആര്‍.പി.എഫ് ജവാന്മാരുടെ യാത്രയില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം അറിയിച്ചു. വ്യോമമാര്‍ഗം ജവാന്മാരെ കൊണ്ടുപോകണമെന്ന ആവശ്യം നിരസിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്രം വിശദീകരിച്ചു. സേനയുടെ അഭ്യര്‍ഥന മാനിച്ച് ഡല്‍ഹി – ജമ്മു- ശ്രീനഗര്‍ റൂട്ടില്‍ ആഴ്ചയില്‍ ഏഴ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സേനയുടെ വിന്യാസത്തിനും പ്രവര്‍ത്തനത്തിനും റോഡ് മാര്‍ഗമുള്ള യാത്രകള്‍ അത്യാവശ്യമായി വരുമെന്നും ഇത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ സുരക്ഷാവീഴ്ച ഇല്ലാതെ പുല്‍വാമയിലേത് പോലുള്ള ഭീകരാക്രമണങ്ങള്‍ നടക്കില്ലെന്ന് റോയുടെ മുന്‍ മേധാവി വിക്രം സൂദ് പറഞ്ഞു. പുല്‍വാമയില്‍ എന്ത് പാളിച്ചയാണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടിയെന്നത് സൈന്യത്തിന്‍റെ സൌകര്യമനുസരിച്ച് സമയവും സന്ദര്‍ഭവും നോക്കി നടപ്പാക്കേണ്ട ഒന്നാണ്. അത് ഇന്നോ നാളെയോ ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more