1 GBP = 102.92
breaking news

സൗദി കിരീടാവകാശി ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയില്‍

സൗദി കിരീടാവകാശി ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയില്‍

പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയിലെത്തും. നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ച നാളെ നടക്കും. വിവിധ മേഖലകളിലെ ധാരണാ പത്രങ്ങളും തയ്യാറായെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചിരുന്നു. സംഭവ ശേഷമാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്. വന്‍കിട നിക്ഷേപങ്ങള്‍ പാകിസ്താനില്‍ പ്രഖ്യാപിച്ചാണ് കിരീടാവകാശിയെത്തുന്നത്. രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

അടിസ്ഥാന സൗകര്യമേഖലകളിലേക്കുള്ള സൗദിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപ പദ്ധതികള്‍ക്കായി വ്യവസായികളുടെ 40 അംഗ സംഘം കൂടെയുണ്ട്. വിവിധ ധാരണാപത്രങ്ങള്‍ ഇരുരാജ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സൗദിയിലേക്കുള്ള ഇന്ത്യന്‍ നിക്ഷേപ സാധ്യതകള്‍ കൂടിക്കാഴ്ചയിലുണ്ടാകും. ഇന്ത്യക്ക് ശേഷം ചൈനയാണ് കിരീടാവകാശിയുടെ ലക്ഷ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more