1 GBP = 103.14

രണ്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ വെട്ടിക്കൊന്നു; കാസർകോട് തിങ്കളാഴ്ച്ച ഹർത്താൽ

രണ്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ വെട്ടിക്കൊന്നു; കാസർകോട് തിങ്കളാഴ്ച്ച  ഹർത്താൽ

കാസർകോട്​: പെരിയ കല്യോട്ട്​ രണ്ട്​ യൂത്ത്​ കോൺഗ്രസ്​​ പ്രവർത്തകരെ വെട്ടിക്കൊന്നു. ഞായറാഴ്​ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കല്യോ​െട്ട കൃഷ്​ണ​​െൻറയും ബാലാമണിയുടെയും മകൻ  കൃപേഷ്​ (കിച്ചു 19), കൂരാങ്കരയിലെ സത്യനാരായണ​​​െൻറ  മകൻ ശരത്​ (22) എന്നിവരാണ്​ മരിച്ചത്​. കൃപേഷ്​ സംഭവ സ്​ഥലത്തും ശരത്​ മംഗലാപുരത്ത്​ ആശുപത്രിയിലുമാണ്​ മരിച്ചത്​.

കൃപേഷ്​ സുഹൃത്തായ ജോഷിയെ ബൈക്കിൽ വീട്ടിലേക്ക്​ കൊണ്ടുവിടുന്നതിനിടെ കൂരാങ്കരയിൽ ജീപ്പിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നിൽ സി.പി. എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ തിങ്കളാഴ്​ച​ കാസർകോട്​ ജില്ലയിൽ ഹർത്താലിന്​ ആഹ്വാനംചെയ്​തു.

ഞായറാഴ്ച കല്യോട്ട് നടന്ന ക്ഷേത്രോത്സവത്തിനിടെ സി.പി.എംകോണ്‍ഗ്രസ് പ്രവര്‍ത്തകർ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതി​​െൻറ തുടർച്ചയായാണ്​ കൊലപാതകമെന്ന്​ കരുതുന്നു. സംഘര്‍ഷം പടരാതിരിക്കാന്‍ പെരിയയിലും പരിസരപ്രദേശങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പെടുത്തി.

മുന്നാട് പീപ്പിള്‍സ് കോളജ്​ വിദ്യാർഥികളായ കല്യോട്ടെ യുവാക്കളെ സ്ഥിരമായി അക്രമിക്കുന്നതി​​െൻറ പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് ബസ് തടഞ്ഞ് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ശരത്​ അടക്കം 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. ഇതിനു ശേഷം പ്രദേശത്ത്​ സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more